കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തില്‍ നാല് യാത്രക്കാരില്‍നിന്നായി രണ്ടര കോടി രൂപയുടെ കള്ളക്കടത്ത് സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.
അനധികൃതമായി കൊണ്ടുവന്ന മൂന്ന് കിലോഗ്രാമിലധികം സ്വര്‍ണമാണ് വ്യത്യസ്ത സംഭവങ്ങളിലായി കണ്ടെടുത്തത്. റിയാദില്‍നിന്നെത്തിയ മലപ്പുറം എടക്കര സ്വദേശി പ്രജിന് (23), അബൂദബിയില്‍നിന്നെത്തിയ കാസർകോട് സ്വദേശി നിസാമുദ്ദീന്‍ (32), ദുബൈയില്‍നിന്നെത്തിയ ബാലുശ്ശേരി സ്വദേശി അബു ഷഫീല്‍ (35), ജിദ്ദയില്‍നിന്നെത്തിയ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സജ്ജാദ് കാമില്‍ (32) എന്നിവരാണ് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചയുമായി കസ്റ്റംസ് സംഘത്തിന്റെ പിടിയിലായത്.
മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം കാപ്സ്യൂളുകളിൽ നിറച്ച് ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു പ്രജിൻ, സജ്ജാദ് കാമില്‍, അബു ഷഫീല്‍ എന്നിവരുടെ ശ്രമം. പ്രജിനിൽനിന്ന് 69.91 ലക്ഷം രൂപ വില വരുന്ന 1.147 കിലോ, സജ്ജാദ് കാമിലില്നിന്ന് 48.05 ലക്ഷം രൂപ വില വരുന്ന 789 ഗ്രാം, അബു ഷഫീലില്നിന്ന് 66.8 ലക്ഷം വിലവരുന്ന 1.097 കിലോ എന്നിങ്ങനെയാണ് സ്വര്‍ണം കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.