കോഴിക്കോട്: അലമാരയിൽ ഒളിച്ച നാല് വയസുകാരെൻറ കുസൃതി പ്രദേശത്തെ രണ്ട് മണിക്കൂറിലേറെ മുൾമുനയിലാക്കി. വെള്ളയിൽ കോന്നാട് ബീച്ചിലാണ് രാവിലെ എട്ടോടെ ആൺകുട്ടിയെ കാണാതായത്. വീട്ടുകാർ വീടും പരിസരവും തെരഞ്ഞെങ്കിലും വിവരമൊന്നും കിട്ടിയില്ല. സംഭവമറിഞ്ഞ് ലോക്ഡൗൺ കാലമായിട്ടും ബന്ധുക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകൾ തടിച്ച് കൂടി. ബന്ധുക്കളുടെ കൂട്ടക്കരച്ചിലുമുയർന്നു.
കുട്ടികളെ പിടിക്കുന്നവരെപ്പറ്റിയടക്കം അഭ്യൂഹങ്ങളും പ്രചരിച്ചു. വെള്ളയിൽ പൊലീസെത്തി വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഇതോടെ കുട്ടിയെ കാണാതായ വിവരം പൊലീസ് എല്ലാ േസ്റ്റഷനിലേക്കും വയർലസ് സന്ദേശമായി അയച്ചു.
ഇതിനിടെ വീട്ടുകാരുടെ മൊഴിയെടുത്ത പൊലീസിന് കുഞ്ഞിന് ഒളിച്ചു നിൽക്കുന്ന സ്വഭാവമുെണ്ടന്ന് മനസിലായി. വീട്ടുകാരെ മുഴുവൻ പുറത്താക്കിയശേഷം രാവിലെ 10 ഓടെ പൊലീസ് നടത്തിയ തെരച്ചിലിൽ വീട്ടിൽ അലമാരക്കകത്ത് വിയർത്ത്കുളിച്ച് ഒളിച്ചിരുന്ന കുഞ്ഞിനെ കെണ്ടത്തെുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.