കൽപറ്റ: കാറുകൾ കൂട്ടിയിടിച്ച് വയനാട് കൽപറ്റയിൽ നാലു വയസ്സുകാരി മരിച്ചു. മുണ്ടേരി കൊളവയൽ തറപ്പു തൊട്ടിയിൽ അധ്യാപക ദമ്പതികളായ സജി ആന്‍റോയുടെയും പ്രിൻസിയുടെയും ഇളയ മകൾ എൽ.കെ.ജി വിദ്യാർഥിനി നയന സജി എന്ന ഐലിൻ തെരേസ ആണ് മരിച്ചത്.
കൽപ്പറ്റ - ബത്തേരി ദേശീയ പാതയിൽ മുട്ടിൽ കൊളവയൽ ഒളവത്തൂരിലായിരുന്നു അപകടം. നയനയുടെ ചേച്ചി ഇസയുടെ പിറന്നാളിന് പിതാവിനൊപ്പം കേക്കു വാങ്ങാൻ പോയ ഇവരുടെ കാറിൽ നിയന്ത്രണം വിട്ടെത്തിയ മറ്റൊരു കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ നയന തൽക്ഷണം മരിച്ചു. സജിക്കും പ്രിൻസിക്കും നാല് പെൺകുട്ടികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.