തിരൂരങ്ങാടി: മതം മാറിയതിെൻറ പേരിൽ കൊടിഞ്ഞിയിൽ പുല്ലാണി ഫൈസൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് നാലു വർഷം. 2016 നവംബർ 19ന് പുലർച്ച അഞ്ചിന് കൊടിഞ്ഞി ഫാറൂഖ് നഗറിൽ വെച്ചാണ് ഫൈസൽ വെട്ടേറ്റുമരിച്ചത്. നേരത്തെ അനിൽകുമാർ ആയിരുന്ന ഫൈസൽ ഇസ്‌ലാം സ്വീകരിച്ചശേഷം ഭാര്യയും മൂന്നു മക്കളും മതം മാറിയിരുന്നു.
മറ്റു കുടുംബാംഗങ്ങൾകൂടി മതം മാറാനുള്ള സാധ്യതയെ തുടർന്നുള്ള വൈരാഗ്യത്തിലാണ് ആർ.എസ്.എസ്, വി.എച്ച്.പി പ്രവർത്തകരായ പ്രതികൾ കൃത്യം നടത്തിയത്. കേസിൽ 16 പ്രതികളാണുണ്ടായിരുന്നത്. രണ്ടാംപ്രതി ബിബിൻ തിരൂർ പുളിഞ്ചോടുവെച്ച് കൊല്ലപ്പെട്ടു. തൃശൂർ റേഞ്ച് ഐ.ജി എം.ആർ. അജിത് കുമാറാണ് ലോക്കൽ പൊലീസിൽനിന്ന് മലപ്പുറം ജില്ല ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്.
അന്നത്തെ ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹറയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിമാരായ സി.കെ. ബാബു, ജൈസൺ െക. എബ്രഹാം, ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. ജൈസൺ കെ. എബ്രഹാം സമർപ്പിച്ച 3000ത്തിലേറെ പേജുള്ള കുറ്റപത്രത്തിൽ 207 സാക്ഷികളും നൂറിലധികം മുതലുകളും അത്രതന്നെ രേഖകളും തെളിവായി പൊലീസ് ഹാജരാക്കി.
പിന്നീട് പ്രതികൾ ജാമ്യത്തിലിറങ്ങി. സംഭവശേഷം ഫൈസലിെൻറ മാതാപിതാക്കളും സഹോദരിമാരും അവരുടെ മക്കളും മൂത്തസഹോദരിയുടെ ഭര്‍ത്താവുമടക്കം ഇസ്‌ലാം സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.