തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ നിയമനാംഗീകാരം തടയപ്പെട്ടത് 2883 അധ്യാപകർക്ക്. ഭിന്നശേഷി സംവരണം നടപ്പാക്കാത്തതിനെതുടർന്ന് നിയമനാംഗീകാരത്തിന് ഹൈകോടതി സ്റ്റേ ഏർപ്പെടുത്തിയതോടെയാണ് ഇൗ സാഹചര്യം.
ഭിന്നശേഷിക്കാർക്ക് സംവരണം അനുവദിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നാണ് എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാരം കോടതി സ്റ്റേ ചെയ്തത്. എറ്റവും കൂടുതൽ അധ്യാപകരുടെ നിയമനാംഗീകാരം തടഞ്ഞത് തൃശൂർ ജില്ലയിലാണ്; 864 പേർ. ആലപ്പുഴയിൽ 316ഉം എറണാകുളത്ത് 258ഉം പാലക്കാട് 256ഉം കണ്ണൂരിൽ 243ഉം അധ്യാപക നിയമനങ്ങൾക്കാണ് അംഗീകാരം ലഭിക്കേണ്ടത്. ഹൈകോടതി സ്റ്റേ വന്നതോടെ മുൻകാല പ്രാബല്യത്തോടെ എയ്ഡഡ് നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.
ഭിന്നശേഷിക്കാർക്ക് 1996 ഫെബ്രുവരി ഏഴുമുതൽ 2017 ഏപ്രിൽ 18വരെയുള്ള തസ്തികകളിൽ മൂന്ന് ശതമാനവും 2017 ഏപ്രിൽ 19 മുതൽ നാല് ശതമാനവും മുൻകാല പ്രാബല്യത്തിൽ സംവരണം ഉറപ്പാക്കാൻ നിർദേശിച്ചാണ് ഉത്തരവിറക്കിയത്. ഇൗ കാലയളവിൽ ഭിന്നശേഷിക്കാരുടെ നിയമനങ്ങളിലുണ്ടായ കുറവ് കണ്ടെത്താനും ഭാവിയിലുണ്ടാകുന്ന ഒഴിവുകളിൽ ഇത് നികത്താനും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.