തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളിലും മുന്നാക്ക സംവരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഉദ്യോഗ മേഖലയെ അപ്പാടെ മുന്നാക്കക്കാര്‍ക്ക് തീറെഴുതുകയാണ് ഇടതുപക്ഷം ചെയ്യുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ്. പിന്നാക്ക ജനതയെ വഞ്ചിക്കുകയും സംവരണത്തെ അടിമുടി അട്ടിമറിക്കുകയും ആണ് ഇടതുസര്‍ക്കാര്‍ ചെയ്യുന്നത്.
സംഘപരിവാറിന്‍റെ സംവരണ വിരുദ്ധ, സവര്‍ണ അജണ്ടയുടെ നടത്തിപ്പുകാരായി മാറുകയാണ് കേരളത്തില്‍ ഇടതുപക്ഷം. ഇന്ത്യന്‍ ജനാധിപത്യത്തെ രൂപപ്പെടുത്തുകയും സാമൂഹ്യനീതിയുടെ അടിസ്ഥാനമായി വര്‍ത്തിക്കുകയും ചെയ്യേണ്ട സംവരണത്തെ സംരക്ഷിക്കാന്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് ബാധ്യസ്ഥമാണ്. ഈ പോരാട്ടങ്ങളില്‍ ഫ്രറ്റേണിറ്റി തുടര്‍ന്നുമുണ്ടാകുമെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ഇടതു സര്‍ക്കാരിന്‍റെ സംവരണ അട്ടിമറിയില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിച്ചു. സംസ്ഥാന അസി. സെക്രട്ടറി വസീം അലി, അസ്‌ലം അലി, നബീല്‍ മുഹമ്മദ്, ഷംനാദ്, മുബാറക് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.