ഗുരുവായൂര്‍: വിജിലന്‍സില്‍ ഡ്രൈവറുടെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ യുവതി അറസ്റ്റില്‍. ആലത്തൂര്‍ വെങ്ങന്നിയൂര്‍ സ്വദേശിനി ആലക്കല്‍ വീട്ടില്‍ രേഷ്മയെയാണ് (26) ടെംപിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് സ്വദേശി ശ്രീദത്തില്നിന്ന് 34,000 രൂപയും ബ്രഹ്മകുളം സ്വദേശി ആഷിക്കില്‍നിന്ന് 36,000 രൂപയുമാണ് രേഷ്മ കൈപ്പറ്റിയത്. രേഷ്മക്കെതിരെ ജോലി തട്ടിപ്പിന് നേരത്തേയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
മുന്‍വിവാഹം മറച്ചുവെച്ച് വിവാഹത്തട്ടിപ്പ് നടത്തിയതിനും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്ക് വിവിധ വകുപ്പുകളില്‍ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിനും കോട്ടയം കറുകച്ചാല്‍ സ്റ്റേഷനില്‍ കേസുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പണം വാങ്ങിയതിന് പാലക്കാട് ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലും കേസുണ്ട്. ടെംപിള്‍ എസ്.എച്ച്.ഒ സി. പ്രേമാനന്ദകൃഷ്ണന് എസ്.ഐമാരായ ഐ.എസ്. ബാലചന്ദ്രന്, കെ. ഗിരി, എ.എസ്.ഐ വി.എം. ശ്രീജിത്ത്, സീനിയര്‍ സി.പി.ഒ ജോബി ജോര്‍ജ്, സി.പി.ഒമാരായ ഷീജ, ജിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.