ന്യൂഡൽഹി: മൂന്നേകാൽ കോടി രൂപ നൽകാതെ വഞ്ചിച്ച മാണി സി. കാപ്പൻ എം.എൽ.എക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ വിചാരണ സ്റ്റേ ചെയ്ത ഹൈകോടതി ഉത്തരവിനെതിരെ മുംബൈയിലെ മലയാളി വ്യവസായി ദിനേശ് മേനോൻ സുപ്രീംകോടതിയിൽ ഹരജി നൽകി.
അഡ്വ.വിൽസ് മാത്യൂസ് മുഖേനയാണ് പ്രേത്യകാനുമതി ഹരജി നൽകിയത്. എം.എൽ.എക്കും എം.പിക്കും പ്രത്യേക അവകാശം നൽകരുതെന്നും എല്ലാവരും തുല്യരാണെന്നും ഇദ്ദേഹം ബോധിപ്പിച്ചു. മാണി സി. കാപ്പൻ, തനിക്ക് 2013ൽ മൂന്നേകാൽ കോടി രൂപ നൽകാനുണ്ടായിരുന്നുവെന്ന് ഹരജിയിൽ വ്യക്തമാക്കി. പിന്നീട് നൽകിയ ചെക്കുകൾ മടങ്ങി. ഇതിനു പുറമേ കുമരകത്തുള്ള 20 ഏക്കറും സാമ്പത്തിക ബാധ്യതക്ക് പകരം ഇൗടുവെച്ച് ദിനേശ് മേനോനുമായി കരാറുണ്ടാക്കിയിരുന്നു. എന്നാൽ ഈ ഭൂമി കോട്ടയത്തെ ബാങ്കിൽ ഇൗടുവെച്ച് നേരത്തെ തന്നെ മാണി സി. കാപ്പൻ മൂന്നരക്കോടിയിലേറെ രൂപയുടെ സാമ്പത്തിക ബാധ്യത വരുത്തിയിരുന്നുവെന്നും ഇത് വഞ്ചനയാണെന്നും ഹരജിയിൽ ബോധിപ്പിച്ചു.
ചെക്കുകൾ മടങ്ങിയതോടെ എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കാപ്പനെതിരായ വഞ്ചനക്കുറ്റത്തിന് കേസെടുക്കാമെന്നായിരുന്നു കോടതി വിധി. എന്നാൽ വിധി നടപ്പാക്കുന്നതിനെതിരെ ഹൈകോടതിയിൽ നിന്ന് എം.എൽ.എ സ്റ്റേ വാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.