ഓൺലൈൻ ഗെയിം കളിക്കാൻ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ തിരിമറി; മാനേജർ അറസ്റ്റിൽ

കോട്ടയം: മൈക്രോഫിനാൻസ് സ്ഥാപനത്തിൽ പണം തിരിമറി നടത്തിയ കേസിൽ മാനേജരെ അറസ്റ്റ് ചെയ്തു. കുമളി മുരിക്കടി ഭാഗത്ത് പല്ലേക്കാട്ട് വീട്ടിൽ നിഖിൽ ഫ്രെഡിയെയാണ് (25) അറസ്റ്റ് ചെയ്തത്.ഇയാൾ മാനേജരായി ജോലി ചെയ്തിരുന്ന ആശിർവാദ് മൈക്രോഫിനാൻസ് കമ്പനിയിൽ ഫീൽഡ് ഓഫിസർമാർ ഹെഡ് ഓഫിസിൽ അടയ്ക്കുന്നതിനായി ഏൽപ്പിച്ച പത്തു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ തിരിമറി നടത്തുകയായിരുന്നു.

അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ തിരിമറി നടത്തിയത് നിഖിൽ ആണെന്ന് കണ്ടെത്തി. തുടർന്ന് അരുവിത്തറയിൽ നിന്നും പിടികൂടുകയായിരുന്നു. ഈ പണം ഓൺലൈൻ ഗെയിമിനുവേണ്ടി ചെലവഴിക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, എ.എസ്.ഐ ഇക്ബാൽ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Fraud in microfinance institution to play online game; The manager was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.