സൗജന്യ സർവീസ് നടത്തുന്ന തൊഴിലാളികൾ

നടന്ന് വലയണ്ട, വേദിയിൽ നിന്ന് വേദിയിലേക്ക് ഓട്ടോയിൽ പോകാം, സൗജന്യമായി

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എത്തുന്ന മത്സരാർഥികൾക്ക് വേദികളിലേക്ക് സൗജന്യ യാത്ര ഒരുക്കി ഓട്ടോ റിക്ഷ തൊഴിലാളികൾ. 40തോളം വാഹനങ്ങളാണ് സംയുക്ത ഓട്ടോ റിക്ഷ തൊഴിലാളി യൂനിയന്റെ നേതൃത്വത്തിൽ സൗജന്യ സർവീസ് നടത്തുന്നത്.

വർഷങ്ങൾക്ക് ശേഷം കൊല്ലത്തിന്റെ മണ്ണിലെത്തിയ സംസ്ഥാന സ്കൂൾ കലോത്‌സവത്തിൽ ഓട്ടോ റിക്ഷ തൊഴിലാളികളുടെ കൈയൊപ്പും പതിയണമെന്ന ചിന്തയിൽ നിന്നാണ് സൗജന്യ യാത്ര എന്ന ആശയമുദിച്ചത്.

രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് സൗജന്യ യാത്ര സൗകര്യം ഒരുക്കിയിരിക്കുന്നത്. പല ജില്ലകളിൽ നിന്ന് വരുന്ന കുട്ടികളായതിനാൽ വേദികളിൽ എത്തുന്നതിന് ബുദ്ധിമുട്ടുണ്ടാകുമെന്നും അത് കാരണം മത്സരത്തിന് സമയത്ത് എത്താൻ വൈകാതിരിക്കാനാണ് സൗജന്യ യാത്രാ സംവിധാനമെന്ന് തൊഴിലാളികൾ പറയുന്നു.

Tags:    
News Summary - free auto services- kerala school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.