തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതിരോധത്തിൽനിന്ന് പ്രത്യാക്രമണത്തിലേക്ക് കടന്ന് ദേശീയ അേന്വഷണ ഏജൻസികളുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്ത് എൽ.ഡി.എഫ്. മുഖ്യമന്ത്രിയുടെ ഒാഫിസ്, മുൻ പ്രൈവറ്റ് സെക്രട്ടറി മുതൽ പാർട്ടി സെക്രട്ടറിയുടെ മകൻ വരെയുള്ളവരിൽ ചോദ്യം ചെയ്യൽ എത്തിയതിനൊപ്പം പ്രതിപക്ഷ ആേരാപണ മുന മന്ത്രിമാരിലേക്കും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളിലേക്കും വരുേമ്പാഴാണ് ചുവടുമാറ്റം. നയതന്ത്ര പാർസൽ ഏറ്റുവാങ്ങിയതിലെ പ്രോേട്ടാകോൾ ലംഘനത്തിെൻറ പേരിൽ അന്വേഷണ ഏജൻസികൾ മന്ത്രി ജലീലിനെ ചോദ്യം ചെയ്തതോടെ സർക്കാർ പ്രതിരോധം ദുർബലമായിരുന്നു.
സെപ്റ്റംബർ 18ലെ എൽ.ഡി.എഫ് സംസ്ഥാന സമിതിയോടെ മാറ്റംവന്നു. അന്വേഷണ ഏജൻസിക്കും കേന്ദ്ര സർക്കാറിനും എതിരായ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ കടന്നാക്രമണം ഇതാണ് തെളിയിക്കുന്നത്.
തെരഞ്ഞെടുപ്പ് വർഷത്തിൽ പ്രതിപക്ഷം നേടുന്ന മുൻകൈ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് എൽ.ഡി.എഫിന്. ഇരുപാർട്ടികളുടെ അനൗദ്യോഗിക ചർച്ചകളിൽ അന്വേഷണത്തെയും പ്രതിപക്ഷ രാഷ്ട്രീയ പുകമറയെും കുറിച്ച് സി.പി.എം ശ്രദ്ധയിൽപെടുത്തി. ഇത് സി.പി.െഎയെ ' ചിന്തിപ്പിച്ചു'വെന്നാണ് സൂചന. പ്രതിരോധം എന്ന കോടിയേരി ബാലകൃഷ്ണെൻറ വാദം 'തിരുത്തി' പ്രത്യാക്രമണമെന്ന ആശയം എൽ.ഡി.എഫ് യോഗത്തിൽ മുന്നോട്ടുവെച്ചത് കാനമായിരുന്നു.
ആരോപണങ്ങൾക്ക് മറുപടി പറയാൻ സി.പി.എം മാത്രമേയുള്ളെന്ന് പറഞ്ഞ പന്ന്യൻ രവീന്ദ്രൻ കൂട്ടായ ഇടപെടലിലേക്ക് മുന്നണിയെ എത്തിച്ചു. കാനം ഉയർത്തിയ വിമർശനം പൊതുസമൂഹത്തിൽ കൂടുതൽ വാദമുഖം തുറക്കാൻ സഹായകമാകുമെന്ന വിലയിരുത്തലാണ് എൽ.ഡി.എഫിന്. ആരോപണത്തിെൻറ കേന്ദ്ര ബിന്ദുവല്ലാത്ത പാർട്ടിയാണ് സി.പി.െഎ.
സർക്കാറിനെതിരായി അന്വേഷണം തിരിച്ചുവിടുകയാണ് അന്വേഷണ ഏജൻസികൾ ചെയ്യുന്നതെന്നും ബി.ജെ.പിയുടെ രാഷ്ട്രീയനീക്കമാണ് പിന്നിലെന്നുമുള്ള കാനത്തിെൻറ വിമർശനം പുതിയ വിവാദത്തിന് കൂടിയാണ് വാതിൽ തുറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.