തൃശൂർ: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ആദ്യഘട്ടമായി ജൂൺ 12ന് വൈകീട്ട് നാലിന് പ്ലേ കാർഡുകളും ബാനറുകളും പിടിച്ച് നിർത്തിയിട്ട ബസുകൾക്ക് മുമ്പിലോ വീടുകൾക്ക് മുമ്പിലോ കുടുംബസമേതം നിൽപുസമരം നടത്തും. ബുധനാഴ്ച ചേർന്ന ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ലോക്ഡൗൺ പിൻവലിക്കുന്ന മുറക്ക് ചക്രസ്തംഭനമടക്കമുള്ള സമരങ്ങൾ നടത്താനും തീരുമാനിച്ചു. 2020 മാർച്ചിൽ ഒരു ലിറ്റർ ഡീസലിന് 66 രൂപ വിലയുണ്ടായിരുന്നത് ഇപ്പോൾ 92 രൂപയിൽ അധികമായി വർധിച്ചു. 14 മാസം കൊണ്ട് മാത്രം ലിറ്ററിന് 26 രൂപയിൽ അധികമാണ് വർധിച്ചത്. ഇത് മൂലം സ്വകാര്യ ബസുകൾക്ക് ഉപയോഗിക്കുന്ന ഡീസലിന് ഒരു ദിവസത്തേക്ക് മാത്രം 2500 രൂപയോളം അധികം ചെലവഴിക്കേണ്ടി വരുന്നു.
92 രൂപ നൽകി ഡീസൽ വാങ്ങി സർവിസ് നടത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ബസുടമകൾ പറയുന്നു. സംസ്ഥാന പ്രസിഡൻറ് എം.ബി. സത്യൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.