പാലാ: ഇന്ധന വിലവർധനയിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പിയുടെ കലാ-സാംസ്കാരിക സംഘടനയായ ദേശീയ കലാസംസ്കൃതിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച പ്രവർത്തകർ രക്തംകൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതും.
ഉദ്ഘാടനം പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ആദ്യ ഒപ്പ് രേഖപ്പെടുത്തി നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ ആേൻറാ ജോസ് പടിഞ്ഞാറേക്കര, ബെന്നി മൈലാടൂർ, എം.ആർ. രാജു, അഡ്വ. ബേബി ഊരകത്ത്, മാർട്ടിൻ മിറ്റത്താനി, ജോർജ് തോമസ്, രതീഷ് വള്ളിക്കാട്ടിൽ, ജോഷി ഏറത്ത് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.