കൊച്ചി: രാജ്യത്ത് ചൊവ്വാഴ്ചയും ഇന്ധനവില വർധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. 11 ദിവസത്തിനിടെ പെട്രോളിന് കൂട്ടിയത് ലീറ്ററിന് 10.02 രൂപയാണ്, ഡീസലിന് 9.41 രൂപയും.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 116.32 രൂപയും ഡീസലിന് 103.13 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 114.33 രൂപ, ഡീസലിന് 101.24. കോഴിക്കോട് പെട്രോളിന് 114.49 രൂപയും ഡീസലിന് 101.42 രൂപയുമാണ് വില.
ഇന്ധന വിലവർധനയിൽ പാർലമെന്റിൽ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. ബജറ്റ് സെഷൻ അവസാനിക്കാൻ ദിവസങ്ങൾമാത്രം ബാക്കി നിൽക്കുമ്പോഴുംഇന്ധന വില വർധന അടിയന്തര പ്രമേയമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ എംപിമാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.