കോഴിക്കോട്: ഫണ്ട് കൈമാറിയതുമായി ബന്ധപ്പെട്ട് എം.ഇ.എസ് പ്രസിഡൻറ് ഡോ. പി.എ. ഫസൽ ഗഫൂറിനെതിരെ ഹൈകോടതി നിർദേശപ്രകാരം നടക്കാവ് െപാലീസ് കേസെടുത്തു.
എം.ഇ.എസ് അംഗമായ കൊടുങ്ങല്ലൂർ സ്വദേശി എൻ.കെ നവാസാണ് പരാതിക്കാരൻ. എം.ഇ.എസിെൻറ ഫണ്ടിൽനിന്ന് രണ്ട് സ്ഥാപനങ്ങളിലേക്ക് തുക കൈമാറിയെന്നാണ് പരാതി. 2011`-12 കാലത്താണ് സംഭവം. താർസ് ഡവലപ്പേഴ്സ് ൈപ്രവറ്റ് ലിമിറ്റഡ് എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന് 2011 ഡിസംബറിൽ 3.70 കോടി കൈമാറിയെങ്കിലും രണ്ടര വർഷത്തിനു ശേഷമാണ് തിരിച്ചുകിട്ടിയത്.
ഫെയർ ഡീൽ എന്ന കമ്പനിക്ക് 2012 ഒക്ടോബറിൽ 11.62 ലക്ഷം രൂപ നൽകിയത് തിരിച്ചുകിട്ടിയില്ലെന്ന് പരാതിയിൽ പറയുന്നു. വഞ്ചനക്കുറ്റത്തിനാണ് കേസെടുത്തതെന്ന് നടക്കാവ് സി.ഐ എൻ. ബിശ്വാസ് പറഞ്ഞു.
തുക ഗോവിന്ദപുരത്ത് സ്ഥലം വാങ്ങാൻ അഡ്വാൻസ് നൽകിയതായിരുന്നുവെന്ന് ഫസൽ ഗഫൂർ പറഞ്ഞു. കച്ചവടം മുടങ്ങിയപ്പോൾ തുക തിരിച്ചുകിട്ടിയിട്ടുണ്ട്. ബാങ്ക് വഴി നടത്തിയ ഇടപാടാണിത്. എം.ഇ.എസ് പ്രസിഡൻറ് ഫണ്ട് കൈകാര്യം ചെയ്യാറില്ല. പരാതിക്കാരനായ നവാസിനെ എം.ഇ.എസിൽനിന്ന് നേരത്തേ പുറത്താക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.