റഹീമിന്റെ മോചനം: കൈയയച്ച് സഹായിച്ച് മനുഷ്യസ്നേഹികൾ; പണ സമാഹരണം ലക്ഷ്യത്തിനരികെ

കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന അ​ബ്ദു​ൽ റ​ഹീ​മി​നെ വ​ധ​ശി​ക്ഷ​യി​ൽ​നി​ന്ന് പ​ണം ന​ൽ​കി മോ​ചി​പ്പി​ച്ചെ​ടു​ക്കാ​നു​ള്ള ​ശ്ര​മ​ങ്ങ​ൾ​ മനുഷ്യ സ്നേഹികൾ തുടരുന്നു. പണ സമാഹരണം ഇതുവരെ 30 കോടി കവിഞ്ഞു. 34 കോ​ടി രൂ​പയാണ് നൽകേണ്ടത്. ചൊ​വ്വാ​ഴ്ച​യാണ് ഇതിനുള്ള അ​വ​സാ​ന തീ​യ​തി. അതേസമയം, ഫണ്ട് കലക്ഷന്റെ സുതാര്യത ഉറപ്പു വരുത്തുന്നതിനുള്ള ഓഡിറ്റിങ്ങിന് വേണ്ടി പ്രത്യേക ആപിന്റെ പ്രവർത്തനം വൈകീട്ട് 4.30 വരെ നിർത്തിവെച്ചിട്ടുണ്ട്.

ഇ​വി​ടെ പി​രി​ച്ചെ​ടു​ത്ത പ​ണം സൗ​ദി​യി​ലേ​ക്ക് എ​ത്തി​ക്കേണ്ടതുണ്ട്. ഇ​തി​നാ​യി ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​ത്യേ​ക അ​നു​മ​തി തേ​ടാ​ൻ ശ്ര​മം ആരംഭിച്ചിട്ടുണ്ട്.

വ​ധ​ശി​ക്ഷ​യും അ​തി​നു​പ​ക​രം പാ​രി​തോ​ഷി​ക​വു​മെ​ന്നു​ള്ള​ത് സൗ​ദി സ​ർ​ക്കാ​റു​മാ​യി നേ​രി​ട്ടു ബ​ന്ധ​മി​ല്ലാ​ത്ത വി​ഷ​യ​മാ​യ​തി​നാ​ൽ ഔ​ദ്യോ​ഗി​ക​മാ​യി ഇ​ട​പെ​ടാ​ൻ പ​രി​മി​തി​ക​ളു​ണ്ടെ​ന്നാ​ണ് സൗ​ദി അ​ധി​കൃ​ത​രി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​രം. ന​ഷ്ട​പ​രി​ഹാ​ര തു​ക ആ​വ​ശ്യ​പ്പെ​ട്ട​ത് ഒ​രു കു​ടും​ബ​മാ​ണെ​ന്നും ഇ​ത് ഭ​ര​ണ​കൂ​ട​ത്തി​ന്റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നു​മാ​ണ് സൗ​ദി അ​ധി​കൃ​ത​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. എ​ന്നാ​ലും മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്തു​ത​രാ​ൻ ത​യാ​റാ​ണെ​ന്നും റി​യാ​ദി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് സൗ​ദി അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

കൈ​യ​ബ​ദ്ധം മൂ​ലം സൗ​ദി ബാ​ല​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ 18 വ​ർ​ഷ​മാ​യി ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രു​ക​യാ​ണ് അ​ബ്ദു​ൽ റ​ഹീം. വിഷയത്തിൽ ഇ​ട​പെ​ടണമെന്ന് ആവശ്യപ്പെട്ട് അബ്ദുൽ റഹീമിന്‍റെ മാതാവ് പാ​ത്തു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും ബു​ധ​നാ​ഴ്ച ക​ത്ത​യ​ച്ചി​രുന്നു.

Tags:    
News Summary - Fundraising near target for the release of Abdul Raheem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.