ഇരിട്ടി പടിയൂർ പൂവം പുഴയിൽ മുങ്ങിമരിച്ച വിദ്യാർഥിനികളുടെ മൃ​ത​ദേ​ഹം ആം​ബു​ല​ൻ​സി​ലേ​ക്ക് ക​യ​റ്റു​ന്നു. ഉൾച്ചിത്രത്തിൽ മരിച്ച ഷഹർബാനയും സൂര്യയും

ചിരിച്ചുല്ലസിച്ച് ഒടുവിൽ മരണത്തിലേക്ക്... കണ്ണീർക്കടലിൽ ഷഹർബാനക്കും സൂര്യക്കും നാട് വിടനൽകി

ച​ക്ക​ര​ക്ക​ല്ല്/​മ​ട്ട​ന്നൂ​ർ: മരണം മാടിവിളിക്കുന്ന അവസാന നിമിഷം വ​െ​​ര പുഴയുടെ സൗന്ദര്യം ആസ്വദിച്ച് ചിരിച്ചുല്ലസിക്കുകയായിരുന്നു ഉറ്റ സുഹൃത്തുക്കളായ ഷഹർബാന(28)യും സൂര്യ(23)യും. എന്നാൽ, ഒരുനിമിഷാർധ നേരം കൊണ്ട് എല്ലാം അവസാനിച്ചു. ആദ്യം സൂര്യയും പിന്നാലെ ഷഹർബാനയും പടിയൂർ പൂവം പുഴയിലെ മരണക്കയത്തിലേക്ക് വഴുതിപ്പോയി. ഇവരോടൊപ്പം പുഴയിൽ ഇറങ്ങിയിരുന്ന സുഹൃത്ത് ജസീന അപകടത്തിന് അൽപം ​മുമ്പാണ് ഫോൺ വന്നതിനെ തുടർന്ന് കരക്ക് കയറിയത്. കരയിലിരുന്ന് ഇവരുടെ ചിത്രങ്ങളും വിഡിയോകളും ജസീന പകർത്തിയിരുന്നു. എന്നാൽ, അതെല്ലാം ത​ന്റെ ആത്മമിത്രങ്ങളു​​ടെ അവസാന നിമിഷങ്ങളായിരിക്കുമെന്ന് അവൾ കരുതിയതേ ഇല്ല.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​യിരുന്നു നാടിനെ ഒന്നാകെ ദുഖത്തിലാഴ്ത്തിയ ദുരന്തം. ​ഇ​രി​ക്കൂ​ര്‍ സിബ്ഗ കോ​ള​ജി​ലെ അ​വ​സാ​ന വ​ര്‍ഷ ബി.​എസ്.സി സൈ​ക്കോ​ള​ജി വി​ദ്യാ​ര്‍ഥി​നി​ക​ളാ​യ ഇ​വർ സഹപാഠിയായ പടിയൂരിലെ ജ​സീ​ന​യു​ടെ വീ​ട്ടി​ലെ​ത്തി​യതായിരുന്നു. തുടർന്ന് പു​ഴ​ കാണാൻ ഇറങ്ങി​യപ്പോഴായിരുന്നു അപകടം.

സൂ​ര്യ​യു​ടെ മ്യ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ

രണ്ട് രാത്രിയും ഒരു പകലും പുഴയുടെ ആഴങ്ങളിൽ കാണാമറയത്ത് കുടുങ്ങിക്കിടന്ന മൃതദേഹങ്ങൾ ഇന്നലെയാണ് രക്ഷാപ്രവർത്തകർക്ക് കണ്ടുകിട്ടിയത്. ഒ​ഴു​ക്കി​ൽ​പെ​ട്ട​തി​ന് 200 മീ​റ്റ​ര്‍ അ​ക​ലെ പോ​തി​യി​റ​ങ്ങി​യ​കു​ണ്ടി​ൽ ഷ​ഹ​ര്‍ബാ​ന​യു​ടെ മൃ​ത​ദേ​ഹ​മാ​ണ്​ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. ദു​ര​ന്ത​നി​വാ​ര​ണ​സേ​ന ബോ​ട്ടു​പ​യോ​ഗി​ച്ച് പു​ഴ​യി​ലെ വെ​ള്ളം ഇ​ള​ക്കി​മ​റി​ച്ച​പ്പോ​ള്‍ മൃ​ത​ദേ​ഹം മു​ക​ളി​ലേ​ക്ക് ഉ​യ​ര്‍ന്നു​വ​രു​ക​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷം വീ​ണ്ടും തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഏ​റെ സ​മ​യ​ത്തി​നു​ ശേ​ഷം ഉ​ച്ച​യോ​ടെ സൂ​ര്യ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഷ​ഹ​ര്‍ബാ​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​ന് അ​ൽ​പം താ​ഴെ​നി​ന്നാ​ണ് സൂ​ര്യ​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. തുടർന്ന് പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. അവസാനമായി ഒരുനോക്ക് കാണാൻ സഹപാഠികളും നാടുകാരുമടക്കം ആയിരങ്ങൾ തടിച്ചുകൂടിയിരുന്നുവെങ്കിലും കൂടുതൽ നേരം പൊതുദർശനത്തിന് വെക്കാനുള്ള അവസ്ഥയിലായിരുന്നില്ല. എ​ട​യ​ന്നൂ​ര്‍ ഹ​ഫ്‌​സ​ത്ത് മ​ന്‍സി​ലി​ല്‍ ഷ​ഹ​ര്‍ബാ​ന​യു​ടെ മൃ​ത​ദേ​ഹം ഇന്നലെ ഉ​ച്ചക്ക് ര​ണ്ട​ര​യോ​ടെ‍യാ​ണ് എ​ട​യ​ന്നൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ച്ച​ത്. തു​ട​ര്‍ന്ന് മ​യ്യ​ത്ത് നി​സ്‌​കാ​ര​ത്തി​നു ശേ​ഷം ഖ​ബ​റ​ട​ക്കി.


ച​ക്ക​ര​ക്ക​ല്ല് നാ​ലാം പീ​ടി​ക​യി​ലെ സൂ​ര്യ​യു​ടെ മൃ​ത​ദേ​ഹം ഇന്നലെ വൈ​കീ​ട്ട് 5.30 ഓ​ടെ​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. മൃ​ത​ദേ​ഹം എ​ത്തു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ മു​മ്പ് ത​ന്നെ പ​രി​സ​രം മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ ത​ടി​ച്ചു​കൂ​ടി. പ്രി​യ മ​ക​ളു​ടെ ചേ​ത​ന​യേ​റ്റ മൃ​ത​ദേ​ഹ​ത്തി​ന് മു​ന്നി​ൽ വി​തു​മ്പി​നി​ൽ​ക്കു​ന്ന കു​ടും​ബ​ക്കാ​രെ ആ​ശ്വ​സി​പ്പി​ക്കാ​ൻ നാ​ട്ടു​കാ​ര​ട​ക്കം ഏ​റെ പ്ര​യാ​സ​പ്പെ​ട്ടു. ഒ​രു മാ​സം മു​മ്പ് വ​രെ പ​ന​യ​ത്താം പ​റ​മ്പി​ന​ടു​ത്തു​ള്ള മു​ട​ക്ക​ണ്ടി റോ​ഡി​ലു​ള്ള ഭാ​ഗ​ത്താ​ണ് സൂ​ര്യ​യും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്.

മാ​ച്ചേ​രി ജ​ലാ​ശ​യ​ത്തി​ലെ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച ആ​മി​റി​ന്റെ​യും ആ​ദി​ലി​ന്റെ​യും തേ​ങ്ങ​ലു​ക​ൾ അ​ട​ങ്ങും മു​മ്പാ​ണ് സൂ​ര്യ​യു​ടെ ദു​ര​ന്ത​വാ​ർ​ത്ത​യു​മെ​ത്തു​ന്ന​ത്. മാ​ച്ചേ​രി​യി​ലെ കു​ള​ത്തി​ൽ വീ​ണാ​ണ് ഈ ​വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച​ത്. മാ​ച്ചേ​രി​യോ​ട് അ​ടു​ത്ത പ്ര​ദേ​ശ​മാ​ണ് സൂ​ര്യ​യു​ടെ വീ​ടു​ള്ള നാ​ലാം പീ​ടി​ക​യും. ആ​ഴ്ച​ക​ൾ മാ​ത്രം വ്യ​ത്യാ​സ​ത്തി​ലു​ള്ള ദു​ര​ന്തം പ്ര​ദേ​ശ​വാ​സി​ക​ളെ​യാ​കെ ദുഃ​ഖ​ത്തി​ലാ​ഴ​്ത്തി​യി​രി​ക്കു​ക​യാ​ണ്. ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം നാ​ലാം​പീ​ടി​ക​യി​ൽ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച​തി​നു ശേ​ഷം അ​ഞ്ച​ര​ക്ക​ണ്ടി പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

എ​ട​യ​ന്നൂ​രി​ലെ ഹ​ഫ്‌​സ​ത്ത് മ​ന്‍സി​ലി​ല്‍ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ്കു​ഞ്ഞി​യു​ടെ​യും ഹ​ഫ്‌​സ​ത്തി​ന്റെ​യും മ​ക​ളാ​ണ് ഷ​ഹ​ര്‍ബാ​ന. ഭ​ര്‍ത്താ​വ്: ഷെ​ഫീ​ഖ് (ചെ​ന്നൈ). നാ​ലാം​പീ​ടി​ക​യി​ലെ ശ്രീ​ല​ക്ഷ്മി ഹൗ​സി​ല്‍ പ്ര​തീ​ഷി​ന്റെ​യും സൗ​മ്യ​യു​ടെ​യും മ​ക​ളാ​ണ് സൂ​ര്യ.

ഷ​ഹ​ർ​ബാ​ന​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ ത​ടി​ച്ചു​കൂ​ടി​യ ജ​നം 

ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് എം.​കെ. മോ​ഹ​ന​ൻ, കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, സി.​പി.​ഐ സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ അം​ഗം സി.​എ​ന്‍. ച​ന്ദ്ര​ന്‍, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി. ​പു​രു​ഷോ​ത്ത​മ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ വി.​കെ. സു​രേ​ഷ്ബാ​ബു, മു​സ്‌​ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​രീം ചേ​ലേ​രി, എം.​പി. മു​ഹ​മ്മ​ദ​ലി, സി.​പി.​എം നേ​താ​ക്ക​ളാ​യ എ​ൻ. ച​ന്ദ്ര​ൻ, എം. ​സു​രേ​ന്ദ്ര​ൻ, കെ. ​ബാ​ബു​രാ​ജ്, ​വെൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് പ​ള്ളി​പ്രം പ്ര​സ​ന്ന​ൻ, ജി​ല്ല എ​ക്സി​ക്യൂ​ട്ടിവം​ഗം സി. മു​ഹ​മ്മ​ദ് ഇം​തി​യാ​സ്, ​ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി.​പി. മു​സ്ത​ഫ, അ​ഞ്ച​ര​ക്ക​ണ്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ലോ​ഹി​താ​ക്ഷ​ൻ, മു​ണ്ടേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​അ​നി​ഷ, സി​ബ്ഗ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വിന​യ് കു​മാ​ർ, മാ​നേ​ജ​ർ ന​വാ​സ്, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ച​ന്ദ്ര​ൻ ക​ല്ലാ​ട്ട്, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​തീ​ശ​ൻ, പി.​സി. അ​ഹ​മ്മ​ദ് കു​ട്ടി എന്നിവർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. 


Tags:    
News Summary - funeral of irikkur sibga college students who drowned in river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.