തിരുവനന്തപുരം: ചെയ്യാത്ത കുറ്റത്തിെൻറ പേരിൽ ജീവിതവും കരിയറും നഷ്ടപ്പെട്ട ആളാണ് നമ്പി നാരായണനെന്ന് െഎ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻ നായർ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വത്തുക്കളെല്ലാം തന്നെ അദ്ദേഹത്തിന് കേസ് നടത്തുന്നതിനായി നഷ്ടപ്പെടുത്തേണ്ടിവന്നു. ഇപ്പോൾ കോടതി പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക അതൊക്കെ െവച്ചുനോക്കിയാൽ അപര്യാപ്തമാണ്.
ആദ്യം കേസ് പരിഗണിക്കാൻ രണ്ട് വർഷത്തോളമെടുത്തെങ്കിൽ കേസ് പൂർത്തിയായത് ദശാബ്ദങ്ങൾക്ക് ശേഷമാണ്. സമൂഹത്തെ വലുതായി ബാധിക്കുന്ന ഇത്തരം കേസുകൾ നീളുന്നത് നന്നല്ല. ഈ വിധി മുന്നിൽ കണ്ടുകൊണ്ട് സർക്കാർ ഇത്തരം പ്രശ്നങ്ങളെ പരിഗണിക്കുന്ന രീതി മാറണം. നമ്പി നാരായണൻ ഉണ്ടായിരുെന്നങ്കിൽ ഐ.എസ്.ആർ.ഒയുടെ പല പദ്ധതികളും മൂന്നോ നാലോ വർഷങ്ങൾക്ക് മുമ്പ് പൂർത്തിയാകുമായിരുന്നുവെന്നും മാധവൻ നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.