മലപ്പുറം: തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ ആക്രമണം നടത്തിയത് ക്രിമിനലുകള ാണെന്നും ഇവർ എങ്ങനെയാണ് എസ്.എഫ്.ഐ നേതൃത്വത്തിൽ എത്തിയതെന്ന് അന്വേഷിക്കണമെന്നും മ ന്ത്രി ജി. സുധാകരൻ.
ഇത്തരം ക്രിമിനലുകൾ പൊലീസിലെത്തിയാൽ എന്താവും അവസ്ഥയെന്നും മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു. കുറ്റബോധം പോലുമില്ലാത്തതിനാലാണ് പ്രതിപ്പട്ടികയിലുള്ളവര്‍ അറസ്റ്റ് ഭയന്ന് ഒളിവിൽപോയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇത് എസ്.എഫ്.െഎ രീതിക്ക് അപവാദം -മന്ത്രി തോമസ് െഎസക്
കോഴിക്കോട്: കാമ്പസുകളിൽ എസ്.എഫ്.ഐ ആക്രമണമെന്ന പ്രചാരണം ശരിയല്ലെന്നും യൂനിവേഴ്സിറ്റി കോളജ് സംഭവം അതിനൊരു അപവാദം മാത്രമാണെന്നും മന്ത്രി ഡോ. തോമസ് ഐസക്. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂനിവേഴ്സിറ്റി കോളജ് ആക്രമണത്തെ ആരും ന്യായീകരിച്ചിട്ടില്ല. ഇതൊന്നും പാടില്ലാത്തതാണെന്നതിൽ സംശയവുമില്ല. ഇത്തരം സംഭവങ്ങൾ കർശനമായി തടയുകയും അവസാനിപ്പിക്കുകയും വേണം. ഇതൊക്കെ എസ്.എഫ്.ഐയുടെ സമീപനത്തിന് വിരുദ്ധമാണ്. ഞങ്ങൾക്കൊക്കെ എസ്.എഫ്.ഐയുടെ പ്രവർത്തനാനുഭവമുണ്ട് -മന്ത്രി പറഞ്ഞു.
കാരുണ്യ പദ്ധതി വിപുലീകരിച്ച് നടത്താനാണ് തീരുമാനം. 30,000 പേർക്കാണ് പഴയ പദ്ധതിയിൽ ആനുകൂല്യം ലഭിച്ചിരുന്നതെങ്കിൽ പുതിയതിൽ മൂന്ന് ലക്ഷം പേർ വരെ ഉൾക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.