ആലപ്പുഴ: മന്ത്രി തോമസ് ഐസക്കിനെ ആലപ്പുഴ ഗവ. െറസ്റ്റ് ഹൗസിൽനിന്ന് കുടിയൊഴിപ്പിച്ചെന്ന പ്രചാരണം മന്ത്രി ജി.സുധാകരൻ നിഷേധിച്ചു. തന്നെയും മന്ത്രി തോമസ് ഐസക്കിനെയും തമ്മിൽ തെറ്റിക്കുന്നതിന് ക്രിമിനൽ സംഘം ആലപ്പുഴയിൽ പ്രവർത്തിക്കുന്നുെണ്ടന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതിെൻറ ഫലമാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്. സംഭവം വെറും കെട്ടുകഥയാണ്. ഒരു വി.ഐ.പിക്കും അവിടെ സ്ഥിരം മുറിയില്ല. എപ്പോൾ ചെന്നാലും അദ്ദേഹത്തിന് മുറി ഉണ്ട്. മന്ത്രി തോമസ് ഐസക്കിനെ താൻ നിരന്തരം അധിക്ഷേപിക്കുന്നുവെന്ന് വരുത്തിത്തീർക്കാനാണ് ഇത്തരക്കാരുടെ ശ്രമം.
എന്നാൽ, അത് വിലപ്പോകില്ല. താനും ഐസക്കുമായി പ്രശ്നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പല െറസ്റ്റ് ഹൗസുകളിലും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ഇവയൊക്കെ മാറ്റം വരുത്തി പി.ഡബ്ല്യൂ.ഡി െറസ്റ്റ് ഹൗസുകളുടെയും െഗസ്റ്റ്ഹൗസുകളുടെയും നിലവാരം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാെറന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.