തൃശൂർ: വാതക പൈപ്പ്ലൈൻ പദ്ധതികളിൽ ഗ്യാസ് അതോറിറ്റി ഒാഫ് ഇന്ത്യ (ഗെയിൽ) സുരക്ഷമാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി). കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്്ട്ര എന്നീ സംസ്ഥാനങ്ങളുടെ 2012-2015കാലത്തെ പെർഫോമൻസ് ഒാഡിറ്റ് റിപ്പോർട്ടിലാണ് ഇൗ വിവരം. ഇൗ റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ പ്രകാരം കേരളത്തിൽ വാതക പൈപ്പ്ലൈൻ പദ്ധതി മുന്നേറുന്നത് സുരക്ഷ മാനദണ്ഡങ്ങൾ അട്ടിമറിച്ചാണെന്ന് വ്യക്തം.
ഇൗ സംസ്ഥാനങ്ങളിൽ പൈപ്പ് വിന്യാസത്തിന് വൻസുരക്ഷ വീഴ്ച്ച ഉണ്ടായതായാണ് സി.എ.ജി കണ്ടെത്തൽ. ഏറ്റെടുത്ത 30 മീറ്റർ ഭൂമിയിൽ നിയമപ്രകാരം പൈപ്പ് ലൈനിെൻറ ഇരുവശവും 15 മീറ്റർ വീതിയിൽ സുരക്ഷാ ദൂരപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇരുവശങ്ങളിലും സ്വകാര്യ കെട്ടിടങ്ങൾ പാടില്ലെന്നും നിയമമുണ്ട്. ഇത് വ്യാപകമായി ലംഘിക്കപ്പെട്ടതായി സി.എ.ജി ചൂണ്ടിക്കാട്ടുന്നു. അത്കൊണ്ട് പൈപ്പ് ലൈനിെൻറ ഇരുവശവും 15 മീറ്റർ വീതിയിൽ കണ്ടെത്തിയ വീടുകളും കെട്ടിടങ്ങളും പൊളിച്ച് മാറ്റണമെന്ന് സി.എ.ജി നിർദേശിച്ചു. കെട്ടിടങ്ങൾ ഉടൻ പൊളിച്ചുമാറ്റാൻ ജില്ല ഭരണകൂടം മുഖേന നടപടി സ്വീകരിച്ച് വരികയാണെന്ന് ഗെയിൽ സി.എ.ജിക്ക് മറുപടി നൽകിയിട്ടുണ്ട്.
30മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്ത സംസ്ഥാനങ്ങളിൽ മാനദണ്ഡങ്ങൾ വ്യാപകമായി അട്ടിമറിച്ചുവെങ്കിൽ ജനസാന്ദ്രതയേറിയ കേരളത്തിൽ 20 മീറ്റർ ഭൂമി ഏറ്റെടുത്ത് പൈപ്പ് വിന്യസിക്കുന്ന നടപടി നിയമലംഘനമാണ്. ഇരുവശത്തും 15 മീറ്റർ വീതിയിൽ സ്വകാര്യ കെട്ടിടങ്ങൾ പാടില്ലായെന്നാണ് സുരക്ഷ ഏജൻസിയുടെ നിർദേശം നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ പാലിക്കാനാവില്ല. രാജ്യത്തെ ഇന്ധന വ്യവസായങ്ങളുടെ സുരക്ഷ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് മൂന്ന് സ്ഥാപനങ്ങളായ ഒായിൽ ഇൻഡസ്ട്രി സേഫ്ടി ഡയറക്ടേററ്റ് (ഒ.െഎ.എസ്.ഡി), പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്ടി ഒാർഗനൈേസഷൻ (പി.ഇ.എസ്.ഒ), പെേട്രാളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പി.എൻ.ആർ.ജി.ബി) എന്നിവർ നൽകിയ മാനദണ്ഡങ്ങൾ അട്ടിമറിച്ചതായി സി.എ.ജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്.
സ്വകാര്യകെട്ടിട ഉടമകൾ വാതകം ചോർത്തുന്നത് അപകട കാരണമാകുമെന്നതിനാലാണ് ഇരുവശങ്ങളിലും 15 മീറ്ററിൽ സ്വകാര്യ കെട്ടിടങ്ങൾ പാടില്ലെന്ന കർശന നിർദേശമുള്ളത്. അങ്ങനെ അപകടങ്ങളുണ്ടായതും സി.െഎ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളത്തിൽ 20 മീറ്ററിനുള്ളിൽ ആയിരക്കണക്കിന് വീടുകളും ഒട്ടനവധി വിദ്യാലയങ്ങളും ആരാധനാലയങ്ങളും ഉണ്ട്.
പൈപ്പ് തുരുമ്പിക്കാതിരിക്കാനുള്ള സംവിധാനം ഒരുക്കാത്തതിനാൽ 20 വർഷ കാലാവധിയിൽ വിന്യസിച്ച കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്്ട്ര സംസ്ഥാനങ്ങളിലെ 850 കി.മീറ്ററിലെ പൈപ്പുകൾ നാല് വർഷം കൊണ്ട് മാറ്റേണ്ടിയും വന്നു. 2014 ഏപ്രിൽ മുതൽ ജൂൺ വരെ തുരുമ്പ് കാരണം എട്ട് അപകടങ്ങൾ സംഭവിച്ചതായി ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് പൈപ്പ് ശുചീകരണ നടപടി സ്വകാര്യ ഏജൻസിയെ ഏൽപിച്ച് ഗെയിൽ ഉത്തരവാദിത്തത്തിൽ നിന്ന് പിന്മാറുന്നതായും കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.