തൃശൂർ: കൊച്ചി ^ കൂറ്റനാട് ^ മംഗലാപുരം ^ ബംഗളൂരു വാതക ൈപപ്പ്ലൈൻ പദ്ധതി പ്രവർത്തനം പൂർത്തിയാക്കിയതിന് ശേഷമേ കേരളത്തിൽ പ്രകൃതി വാതക പാചക ഇന്ധനം നൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളൂവെന്ന് ഗെയിൽ അധികൃതർ. പദ്ധതി കടന്നുപോകുന്ന ഏഴ് ജില്ലകളിലെ പ്രദേശങ്ങളിൽ സിറ്റി പാചക വാതക പൈപ്പ്ലൈൻ പദ്ധതികളുമായി ബന്ധപ്പെട്ട് നിലവിൽ പ്രാഥമികാലോചനകൾ പോലുമില്ലെന്ന് ഗെയിൽ വ്യക്തമാക്കി. ഗ്യാസ് വിക്ടിംസ് ഫോറം നേതാവ് വി.പി. പ്രദീപ്കുമാർ വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഗെയിൽ നയം വ്യക്തമാക്കിയത്.
എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലൂടെ 505 കിലോമീറ്ററിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. എറണാകുളത്ത് നിന്നും തുടങ്ങി തൃശൂർ പാലക്കാട് വഴി കോയമ്പത്തൂരിലൂടെ ബംഗളൂരുവിലേക്കും കൂറ്റനാട് വഴി മലപ്പുറം,കോഴിക്കോട്, മംഗലാപുരത്തേക്കും രണ്ടു വഴികളിലൂടെയാണ് പദ്ധതിക്കായി ശ്രമിക്കുന്നത്. ഇതിൽ തന്നെ കോയമ്പത്തൂരിലൂടെ പദ്ധതി കടന്നുപോകുന്നതിന് തമിഴ്നാട് സർക്കാറിെൻറ അനുമതി ലഭിച്ചിട്ടുമില്ല. രണ്ടു വഴികളിലൂടെ മംഗലാപുരത്തേക്കും ഗുജറാത്തിലേക്കും കുറഞ്ഞ െചലവിൽ കോർപറേറ്റ് കമ്പനികൾക്ക് വ്യാവസായിക ആവശ്യത്തിന് പ്രകൃതിവാതകം എത്തിക്കാനുള്ള കച്ചവട താൽപര്യം മാത്രമാണ് നിലവിൽ ഗെയിലിനുള്ളത്.
അല്ലാതെ കേരളത്തിലെ ജനത്തിന് പൈപ്പ്ലൈൻ പാചകവാതക വിതരണം നിലവിൽ ഗെയിലിെൻറ അജണ്ടയിലില്ല. അതുകൊണ്ട് തന്നെ നേരത്തെ യു.ഡി.എഫ് സർക്കാറിന് സമാനം പിണറായി സർക്കാറും ഗെയിൽ പദ്ധതിക്കായി ഇത്രയധികം സഹായവുമായി രംഗത്തുവരുന്നതിലെ യുക്തി ജനത്തിന് പിടികിട്ടുന്നില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമായി രംഗത്തുവന്ന കോർപറേറ്റ് കമ്പനികൾക്കായി ഒരുങ്ങുന്ന പദ്ധതിക്ക് ഒത്താശ ചെയ്യുന്ന ഇടതുസർക്കാറിെൻറ നയം ജനവിരുദ്ധമാെണന്ന നിലപാടാണ് ഗ്യാസ് വിക്ടിംസ് ഫോറത്തിനുള്ളത്. പദ്ധതി കടന്നുപോകുന്ന ഏഴുജില്ലകളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും വാതക പാചക ഇന്ധനം നൽകുന്നതുമായി ബന്ധെപ്പട്ട് സർക്കാറും ഗെയിലും ഇതുവരെ കരാറുമുണ്ടാക്കിയിട്ടില്ല.
സിറ്റി പൈപ്പ്ലൈൻ പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു നടപടിയുമില്ലാത്തതിനാലാണ് കഴിഞ്ഞ ആഴ്ച പെട്രോളിയം മന്ത്രാലയത്തിന് സംസ്ഥാന സർക്കാറിന് കത്തെഴുതേണ്ടി വന്നതും. അതിനിടെ മംഗലാപുരത്ത് സിറ്റി പൈപ്പ്ലൈൻ പദ്ധതി വരുന്നതായും ഗെയിൽ വ്യക്തമാക്കിയിരുന്നു. വിവിധ ആവശ്യങ്ങൾക്കായി മുഖ്യമന്ത്രി അടക്കം സംസ്ഥാനമന്ത്രിമാർ പ്രധാനമന്ത്രിയെ കാണുേമ്പാൾ ഗെയിൽ പദ്ധതി നടപ്പാക്കുന്നതിന് പ്രേരിപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട് വലിയ വാഗ്ദാനങ്ങളുമാണ് നൽകുന്നത്. അതുകൊണ്ട് തന്നെയാണ് െപെപ്പ് വിന്യസിക്കുന്നതിനായി പൊലീസിനെ ഉപയോഗപ്പെടുത്തുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്.
പദ്ധതിക്കായി ഭൂമി വിട്ടുനൽകുന്നവർക്ക് 1962ലെ പെട്രോളിയം ആൻഡ് മിനറൽസ് ആക്ട് അനുസരിച്ച് മാത്രം നൽകാവുന്ന നഷ്ടപരിഹാരത്തുക വർധിപ്പിച്ചു നൽകുമെന്ന് സർക്കാർ വ്യക്തമാക്കുന്നതിന് പിന്നിലെ ചേതോവികാരവും ജനത്തിന് മനസ്സിലാവുന്നില്ല. വാഹനങ്ങൾക്ക് വാതക ഇന്ധനം നൽകുമെന്ന് വ്യക്തമാക്കിയ കാര്യത്തിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഗെയിലിനായി ഇടതുസർക്കാർ മുറവിളി കൂട്ടുന്നത് എന്തിനെന്ന ചോദ്യത്തിന് മറുപടിയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.