കോട്ടക്കല്‍ ആര്യവൈദ്യശാല സ്ഥാപക ദിനാഘോഷം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു. ഡോ. പി.എം. വാരിയര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ബുഷറ ഷബീര്‍, ഡോ. കെ. മുരളീധരന്‍ എന്നിവര്‍ സമീപം

ഗാന്ധിജി ലോകത്തിന് മാതൃക -ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള

കോട്ടക്കല്‍: ആയിരം കൊല്ലം കഴിഞ്ഞാലും ഗാന്ധിജി രാജ്യത്തിന് മാത്രമല്ല ലോകരാജ്യങ്ങൾക്ക് മൊത്തം മാതൃകയായിരിക്കുമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. കോട്ടക്കല്‍ ആര്യവൈദ്യശാല സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടും ഗാന്ധിജിയെ ഓർത്തുകൊണ്ടിരിക്കുന്നു.

ഭാരതം മാനവരാശിക്ക് നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് ഗാന്ധിജിയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. സമൂഹത്തിൽ സർഗാത്മകമായ ചലനം ഉണ്ടാക്കുന്നവരാണ് അംഗീകാരങ്ങൾ നേടുന്നവർ. അത്തരത്തിലുള്ള മഹാ വ്യക്തിത്വമായിരുന്നു ആയുർവേദാചാര്യൻ പി.എസ്. വാര്യരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടക്കൽ കൈലാസമന്ദിരത്തിലെ വേദിയില്‍ നടന്ന ചടങ്ങിൽ പ്രഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോട്ടക്കല്‍ നഗരസഭ ചെയര്‍മാന്‍ ബുഷ്‌റ ഷബീര്‍ സംസാരിച്ചു. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയര്‍ സ്വാഗതവും ട്രസ്റ്റിയും അഡീഷനല്‍ ചീഫ് ഫിസിഷ്യനുമായ ഡോ. കെ. മുരളീധരന്‍ നന്ദിയും പറഞ്ഞു.പൊതുസമ്മേളനത്തില്‍ ഡോ. പി.എം. വാരിയര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗായിക പത്മഭൂഷൺ കെ.എസ്. ചിത്ര മുഖ്യാതിഥിയായിരുന്നു. കാര്‍ഷിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോക് സംസാരിച്ചു. ഗ്രന്ഥകാരനും കവിയുമായ ഡോ. എഴുമാറ്റൂര്‍ രാജരാജ വര്‍മ അനുസ്മരണം നടത്തി.

പഠനരംഗത്ത് മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ആര്യവൈദ്യശാല ഏര്‍പ്പെടുത്തിയ അവാര്‍ഡുകളും സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തു. സി.ഇ.ഒ ഡോ. ജി.സി. ഗോപാലപിള്ള സ്വാഗതവും ആര്യവൈദ്യശാല ചീഫ് (ക്ലിനിക്കല്‍ റിസര്‍ച്ച്) ഡോ. പി.ആര്‍. രമേശ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Gandhiji is a role model to the world - Goa Governor P.S. Sreedharan Pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.