ഗുണ്ടാ, മണ്ണ് മാഫിയ ബന്ധം: മംഗലപുരം പൊലീസ് സ്റ്റേഷനിൽ ഒരാളൊഴികെ എല്ലാവരെയും സ്ഥലംമാറ്റി, ആറു പേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഗുണ്ടാ, മണ്ണ് മാഫിയ ബന്ധത്തിന്‍റെ പേരിൽ തിരുവനന്തപുരത്തെ മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. 32 പൊലീസ് ഉദ്യോഗസ്ഥരിൽ 31 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

സ്റ്റേഷൻ ഹൗസ് ഓഫീസർ അടക്കം ആറ് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. എസ്.എച്ച്.ഒ സജേഷ്, അനൂപ് കുമാർ, ജയൻ, സുധി കുമാർ, ഗോപകുമാർ, കുമാർ എന്നിവർക്കെതിരെയാണ് നടപടി.

എസ്.ഐ അടക്കം 25 പേരെ സ്ഥലംമാറ്റി. എസ്.ഐ മനു ആർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുദർശൻ കെ.എസ്, പ്രദീപ് വി, രാജീവ് എസ്, രാജു എസ്, ശ്രീകല ജി.എസ്, ഷാജഹാൻ കെ, മുഹമ്മദ് ഷാഫി ഇ, സുഗണൻ സി, സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണുലാൽ എസ്.ജെ, ഗോകുൽ ജെ.എസ്, അരുൺ എ, നവീൻ അശോക്, ഹരിപ്രസാദ് വി.എസ്, ശ്രീജിത്ത് പി, സുരേഷ് എസ്, ഷൈജു എസ്, അജി കുമാർ ഡി, ലിബിൻ എസ്, ദിനു വി.ജി, ഗിരീഷ് കുമാർ വി, വിനു കുമാർ ബി, അബ്ദുൽ വഹീദ് യു, നസീറ ബീഗം കെ എന്നിവരെയാണ് സ്ഥലംമാറ്റിയത്.

എസ്.ഐയെ ചിറയിങ്കൽ സ്റ്റേഷനിലേക്കാണ് മാറ്റിയത്. മറ്റുള്ളവരെ പോത്തൻകോട്, ആറ്റിങ്ങൽ, വെഞ്ഞാറമൂട്, വട്ടപ്പാറ, കഠിനംകുളം സ്റ്റേഷനിലേക്കും ഡിസ്ട്രിക് ആംഡ് റിസർവിലേക്കും ഡി.സി.ആർ.ബി തിരുവനന്തപുരം റൂറലിലേക്കുമാണ് മാറ്റിയത്.

മംഗലപുരം സ്റ്റേഷനിലെ സ്വീപ്പറിനെതിരെ അച്ചടക്ക നടപടിയില്ല. അച്ചടക്ക നടപടി സംബന്ധിച്ച ഉത്തരവ് ഇന്നലെ രാത്രിയാണ് റൂറൽ എസ്.പി ഡി. ശിൽപ്പ പുറപ്പെടുവിച്ചത്. 

Tags:    
News Summary - Gangster, soil mafia nexus: Mass disciplinary action at Mangalapuram police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT