കോവിഡ് വാക്സിൻ: ഇടവേള കുറച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കോവിഡ് വാക്സിൻ ഡോസുകൾക്കിടയിലുള്ള ഇടവേള കുറച്ച് കേന്ദ്രസർക്കാർ. രണ്ടാം ഡോസിനും ബൂസ്റ്റർ ഡോസിനും ഇടയിലുള്ള ഇടവേളയാണ് കുറച്ചത്. നിലവിലുള്ള ഒമ്പത് മാസത്തിൽ നിന്നും ആറ് മാസമായാണ് ഇടവേള കുറച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്.

ദേശീയ ​രോഗപ്രതിരോധ കുത്തിവെപ്പ് ഉപദേശക സമിതിയുടെ നിർദേശപ്രകാരമാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ശാസ്ത്രീയമായ തെളിവുകൾ മുൻനിർത്തിയും മറ്റ് രാജ്യങ്ങളുടെ മാതൃക പിന്തുടർന്നുമാണ് നിർണായക തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.

ഇനി മുതൽ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. ഇക്കാര്യത്തിൽ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് ആരോഗ്യമന്ത്രാലയം നിർദേശം നൽകി. കോവിൻ വെബ്സൈറ്റിലും മാറ്റം വരുത്തും. 60 വയസിന് മുകളിലുള്ളവർക്കും ആരോഗ്യ-മുൻനിര പ്രവർത്തകർക്കും സർക്കാർ സൗജന്യമായി വാക്സിൻ നൽകും.

Tags:    
News Summary - Gap Between Second Covid Jab And Booster Dose Reduced From 9 To 6 Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.