കൊച്ചി: തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസിൽ എ.സി കോച്ചിൽ വാതക ചോർച്ച. കളമശേരി-ആലുവ സ്റ്റേഷനു ഇടയിൽവെച്ചാണ് സി5 കോച്ചിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് ട്രെയിൻ ആലുവ സ്റ്റേഷനിൽ പിടിച്ചിട്ടു.
കോച്ചിലെ യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കളമശേരി ജംങ്ഷന്‍ കടന്നുപോകുന്ന സമയത്താണ് കോച്ചില്‍ നിന്ന് പുക ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപെട്ടത്. എ.സിയില്‍നിന്ന് വാതകം ചോര്‍ന്നതാണ് എന്നാണ് പ്രാഥമിക നിഗമനം. ചോര്‍ച്ച പരിഹരിച്ചശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.