കാസർകോട്: കാസർകോട് -മംഗലാപുരം ദേശീയപാതയിലെ അടുക്കത്ത്ബയലിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് വാതകം ചോർന്നു. ബുധനാഴ് ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറാണ് മറിഞ്ഞത്. ടാങ്കറിന്‍റെ ഗ്യാസ് നിറച്ചിരിക്കുന്ന ഭാഗവും മുന്‍ഭാഗവും തമ്മില്‍ വേര്‍പെട്ട് മുന്‍വശത്തെ വാല്‍വിലൂടെയാണ് വാതകം ചോര്‍ന്നത്.
ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. അപകട സാധ്യത മുൻനിർത്തി റോഡിലുടെ ഗതാഗതം തടയുകയും പ്രദേശത്തുള്ളവരെ ഒഴിപ്പിക്കുകയും വൈദ്യൂതി വിേഛദിക്കുകയും ചെയ്തു.
വാതക ചോര്‍ച്ച താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. അപകടത്തിൽ പെട്ട ടാങ്കറിലെ വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. ആറ് മണിക്കൂര്‍ നേരത്തേക്ക് വാഹനങ്ങൾ വഴി തിരിച്ച് വിടുമെന്ന് പൊലീസ് അറിയിച്ചു.
അടുക്കത്ത്ബയല്‍ ഗവ യു.പി സ്‌കൂളിന് ഇന്ന് (16-10-2019) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.