പട്ടാമ്പി: തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുതലമുറക്ക് വഴിമാറുകയാണ് മുസ്ലിം ലീഗ്. ഒരു ഡസനിലേറെ യൂത്ത് ലീഗ് നേതാക്കളാണ് പട്ടാമ്പിയിൽ ത്രിതല പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ ജില്ല പ്രസിഡൻറുമായ സി.എ. സാജിത് പട്ടാമ്പി നഗരസഭയിലെ ഒന്നാം വാര്‍ഡില്‍ മത്സരിക്കുന്നു.
യൂത്ത് ലീഗ് ജില്ല സെക്രട്ടറിമാരായ കെ.എ. റഷീദ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലേക്ക് നടുവട്ടം ഡിവിഷനിലും കെ.എം. മുജീബുദ്ദീന്‍ ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡിലും മത്സരിക്കുന്നു. പട്ടാമ്പി നഗരസഭയിലെ അഞ്ചാംവാര്‍ഡില്‍ യൂത്ത്ലീഗ് പട്ടാമ്പി മുനിസിപ്പല്‍ പ്രസിഡൻറ് സൈതലവി വടക്കേതിലും എട്ടാം വാര്‍ഡില്‍ മുന്‍ ജില്ല വൈസ് പ്രസിഡൻറ് സി.എ. റാസിയും മത്സരിക്കുന്നു.
യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡൻറ് സുഹൈല്‍ വല്ലപ്പുഴയിലും എം.എസ്.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി കെ.കെ.എ. അസീസ്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എം. അബ്ബാസ് എന്നിവര്‍ തിരുവേഗപ്പുറയിലും യൂത്ത് ലീഗ് ഓങ്ങല്ലൂര്‍ പഞ്ചായത്ത് ജനറൽ സെക്രട്ടറി ശിഹാബ് കരിമ്പുള്ളി ഓങ്ങല്ലൂരിലും യൂത്ത് ലീഗ് വിളയൂര്‍ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷഫീഖ് കൊളക്കാട്ടില് വിളയൂരിലും പഞ്ചായത്തിലേക്ക് മത്സരിക്കുന്നു.
മുന്‍ ജില്ല കമ്മിറ്റിയംഗങ്ങളായ കെ.എം.എ. ജലീല്‍ പട്ടാമ്പി നഗരസഭയിലേക്കും പി.ടി. ഹംസ തിരുവേഗപ്പുറ പഞ്ചായത്തിലേക്കും കെ.എം. കുഞ്ഞിമുഹമ്മദ് കുലുക്കല്ലൂര്‍ പഞ്ചായത്തിലേക്കും മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.