തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കൂടിച്ചേരലിനൊപ്പം സംസ്ഥാനത്തെ കോവിഡിെൻറ തീവ്രവ്യാപനത്തിന് പിന്നിൽ ജനിതകമാറ്റം വന്ന വൈറസിെൻറ സാന്നിധ്യമെന്നും നിഗമനം. അതിവ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, പഞ്ചാബ്, ഡൽഹി സംസ്ഥാനങ്ങളിൽ കോവിഡ് വകഭേദം സ്ഥിരീകരിച്ചിരുന്നു.
സമാനസാഹചര്യമാണ് കേരളത്തിലും നിലനിൽക്കുന്നതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് വിവിധ ജില്ലകളിൽ കോവിഡ് ബാധിതരായവരിൽനിന്ന് പുതിയ സാമ്പിളുകൾ ശേഖരിച്ച് സി.എസ്.െഎ.ആർ-ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജിനോമിക്സ് ആൻഡ് ഇൻറഗ്രേറ്റിവ് ബയോളജിയിലേക്ക് അയച്ചിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ പരിശോധനഫലം ലഭിക്കും.
ഡിസംബറിൽ കേരളത്തിലെ 11 ജില്ലകളിൽ നിന്ന് ശേഖരിച്ച 123 സാമ്പിളുകളിൽ ഇന്ത്യൻ വകഭേദമായ 'ബി.1.617 ' സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ തുടർന്ന് ഇവയുടെ വ്യാപനം പ്രതിരോധിക്കുന്നതിനുള്ള കാര്യമായ നടപടികളൊന്നും സർക്കാറിെൻറ ഭാഗത്ത് നിന്നുണ്ടായില്ല. നിലവിലെ തീവ്രവ്യാപനത്തിന് കാരണം ഇത്തരം വകഭേദങ്ങളാണോ എന്നും ഉറപ്പുവരുത്തിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളുടെ സാഹചര്യവുമായി താരതമ്യം ചെയ്യുേമ്പാഴാണ് വൈറസ് വകഭേദ സാധ്യത ശക്തിപ്പെടുന്നത്. വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നെത്തുന്നവരുെട സാമ്പിളുകൾ മാത്രമാണ് ഇതുവരെ പരിശോധനക്കയച്ചിരുന്നത്.
സംസ്ഥാനത്തിനുള്ളിലെ സമ്പർക്കവ്യാപന കേസുകളിൽ ഇത്തരമൊരു പരിശോധനയും നടന്നിട്ടില്ല. തീവ്രവ്യാപന സാഹചര്യമാണ് ഇത്തരമൊരു പരിശോധനക്ക് ആരോഗ്യവകുപ്പിനെ നിർബന്ധിതമാക്കിയത്. നേരേത്ത രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് സർക്കാറുമായി ജനിതക മാറ്റം സംബന്ധിച്ച പഠനത്തിന് തയാറെടുത്തിരുന്നെങ്കിലും സർക്കാർ കാര്യമായി താൽപര്യം കാണിക്കാത്തതോടെ പഠനം നടന്നില്ല. ജനിതകമാറ്റം വന്ന വൈറസുകളിൽ വാക്സിനുകൾ എത്രത്തോളം പ്രയോജനപ്പെടുമെന്ന കാര്യത്തിലും അവ്യക്തതകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.