ന്യൂഡൽഹി: കേരളത്തിൽനിന്ന് ബി.ജെ.പി നേതാവ് ജോർജ് കുര്യൻ അടക്കം ദേശീയ ന്യൂനപക്ഷ കമീഷനിൽ അഞ്ചു പുതിയ അംഗങ്ങളെ നിയമിച്ചു. അധികം അറിയപ്പെടാത്ത യു.പിക്കാരനായ സാമൂഹികപ്രവർത്തകൻ ഗയാറുൽ ഹസനാണ് ചെയർമാൻ. മൂന്നുമാസമായി ഒരംഗം പോലുമില്ലാതായി കമീഷൻ നിശ്ചചലമായത് കടുത്ത വിമർശനത്തിനിടയാക്കിയതിനെ തുടർന്നാണ് നിയമനം.
മഹാരാഷ്ട്ര മുൻമന്ത്രി സുലേഖ കുംഭരെ, ഗുജറാത്തിൽനിന്നുള്ള ജെയിൻ പ്രതിനിധി സുനിൽ സിംഘി, ഉദ്വാദ അതോർണൻ അഞ്ജുമനിലെ മുഖ്യ പുരോഹിതൻ വാദ ദസ്തുർജി ഖുർഷദ് എന്നിവരാണ് പുതുതായി നിയമിക്കപ്പെട്ട മറ്റുള്ളവർ. രണ്ടുപേരെക്കൂടി അടുത്ത ദിവസങ്ങളിൽ നിയമിച്ചേക്കും. മോദി സർക്കാറിെൻറ മൂന്നു വർഷത്തിനിടയിൽ കേരളത്തിൽനിന്നൊരു ബി.ജെ.പിക്കാരന് കേന്ദ്രതലത്തിൽ കിട്ടുന്ന ആദ്യ സ്ഥാനമെന്ന പ്രത്യേകതയോടെയാണ് ജോർജ് കുര്യൻ ന്യൂനപക്ഷ കമീഷൻ അംഗമായി നിയമിക്കപ്പെടുന്നത്. 2014 ജനുവരിയിൽ ന്യൂനപക്ഷമായി വിജ്ഞാപനം ചെയ്തശേഷം ഇതാദ്യമാണ് ജെയിൻ സമുദായാംഗം ന്യൂനപക്ഷ കമീഷനിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.