കോഴിക്കോട്: ഗിരിജയുടെ ജീവിതത്തില്‍ പാലക്കാട്ടുകാരന് പ്രശാന്ത് കൂടെയുണ്ടാകും. കോഴിക്കോട് മഹിള മന്ദിരത്തില്‍ നടന്ന ചടങ്ങിലാണ് പ്രശാന്ത് ഗിരിജയുടെ കഴുത്തില്‍ താലി കെട്ടിയത്. 1998 മുതല്‍ മഹിള മന്ദിരത്തിലെ താമസക്കാരിയാണ് ഗിരിജ.
ആരോരുമില്ലാത്ത ഗിരിജയെ കൊണ്ടോട്ടി പൊലീസാണിവിടെയെത്തിച്ചത്. തയ്യല്‍ക്കാരിയായ ഗിരിജ ജോലിയിൽനിന്നു ലഭിക്കുന്ന വരുമാനംകൊണ്ട് പത്തു പവനോളം വാങ്ങിയിരുന്നു. വിവാഹ ആവശ്യങ്ങള്‍ക്കായി വനിത- ശിശു വികസന വകുപ്പ് ഒരുലക്ഷം രൂപ അനുവദിച്ചു.
മലബാര്‍ ഗോള്‍ഡ്, ഗിരിജ ജോലി ചെയ്തിരുന്ന എൻ.ജി.ഒ ക്വാര്‍ട്ടേഴ്സിനടുത്തുള്ള സുനിജ ഗാര്‍മെൻറ്സ്, തൃശൂര്‍ എസ്.ബി.ഐ മാനേജര്‍ ശങ്കര്‍ റാം തുടങ്ങിയവര്‍ വിവാഹസമ്മാനങ്ങള്‍ നല്കി. രണ്ടു വര്‍ഷത്തിനിടെ മഹിള മന്ദിരത്തില്‍ നടക്കുന്ന നാലാമത്തെ വിവാഹമാണിത്. മുന്‍ താമസക്കാരനായ തങ്കപ്പന് മാസ്റ്റര്‍ വിവാഹത്തിന് കാര്‍മികത്വം വഹിച്ചു.
മേയര്‍ ബീന ഫിലിപ്പ്, കൗണ്‍സിലര്‍മാരായ ഫെനിഷ, വരുണ്‍ ഭാസ്ക്കര്‍, മുന്‍ കൗണ്‍സിലര്‍ ബിജുലാല്‍, വനിത- ശിശു വികസന ഓഫിസര്‍ അനീറ്റ എസ്ലിന്, ബാലാവകാശ കമീഷന് അംഗം ബബിത തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.