രഞ്​ജിത

കോവിഡ്​ വാക്​സിനെ തുടർന്ന്​​ അസ്വസ്ഥത; ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു

കാസർകോട്​: കോവിഡ്​ പ്രതിരോധ വാക്​സി​ൻ ഒന്നാം ഡോസ്​ എടുത്തതിനെത്തുടർന്ന്​​ അസ്വസ്​ഥത അനുഭവപ്പെട്ട്​ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡകം വാവടുക്കം വലിയകണ്ടത്തെ ​കെ. രവീന്ദ്ര​െൻറയും സുനിതയുടെയും മകൾ സി. രഞ്​ജിതയാണ്​ (22) മരിച്ചത്​. കോവിഷീൽഡ്​ ഒന്നാം ഡോസ്​ എടുത്തശേഷം ശാരീരിക അസ്വസ്​ഥതകൾ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ആഗസ്​റ്റ്​ മൂന്നിന്​​ ബേഡഡുക്ക താലൂക്ക്​ ആശുപത്രിയിൽവെച്ചാണ്​ ഇവർക്ക്​ ഒന്നാം ഡോസ്​ എടുത്തത്​. തുടർന്ന്​ പനിയും ഛർദിയും അനുഭവ​പ്പെട്ടു. അസ്വസ്​ഥത കൂടിയതോടെ കാഞ്ഞങ്ങാ​ട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്​ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

വിദഗ്​ധ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന രഞ്​ജിതയുടെ നില വഷളാവുകയും മരിക്കുകയുമായിരുന്നു. ഐ.ടി.ഐ സിവില്‍ എന്‍ജിനീയറിങ്​ വിദ്യാർഥിനിയാണ് രഞ്​ജിത. സഹോദരി: ദേവിക.

അതേസമയം, വാക്​സിൻ എടുത്തതിനാലാണ്​ മരണമെന്നത്​ അറിയില്ലെന്ന്​ ആരോഗ്യ വകുപ്പ്​ അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ച്​ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Tags:    
News Summary - girl died who was under treatment after covid vaccination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.