കാക്കനാട് (എറണാകുളം): മുട്ടാർ പുഴയിൽ പെൺകുട്ടി മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം വഴിമുട്ടി പൊലീസ്. കുട്ടിയുടെ മരണത്തിനു പിന്നാലെ ദുരൂഹസാഹചര്യത്തിൽ സംസ്ഥാനംവിട്ട പിതാവ് സനു മോഹനെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് പൊലീസ് വെട്ടിലായത്. ഇയാളുടെ അടുത്ത സുഹൃത്തായ തിരുവനന്തപുരം സ്വദേശിയെ ചോദ്യംചെയ്തെങ്കിലും കേസിന് സഹായകമായ വിവരങ്ങളൊന്നും ലഭിച്ചില്ല.
അന്വേഷണ ഭാഗമായി ചെന്നൈയിലുള്ള പ്രത്യേക സംഘമാണ് സുഹൃത്തിനെ ചോദ്യംചെയ്തത്. അടുത്തകാലത്തൊന്നും സനു മോഹൻ താനുമായി ബന്ധപ്പെട്ടിട്ടിെല്ലന്നായിരുന്നു സുഹൃത്തിെൻറ മൊഴി.
അതേസമയം സനുവിന് രാജ്യംവിടാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾക്ക് പാസ്പോർട്ട് ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചാലും എയർപോർട്ടുകളിലും സീപോർട്ടുകളിലും വിവരം നൽകിയതിനാൽ പിടിയിലാകുമെന്നാണ് അന്വേഷണ സംഘത്തിെൻറ നിഗമനം.
കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലുള്ള രണ്ടാമത്തെ സംഘത്തിെൻറയും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കോയമ്പത്തൂർ കേന്ദ്രീകരിച്ചാണ് ഈ സംഘം അന്വേഷണം നടത്തുന്നത്. ഇയാൾക്കുവേണ്ടി ലുക്കൗട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
സനുമോഹന് അഞ്ചുവർഷത്തിലധികമായി സ്വന്തം കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പുണെയിൽ ബിസിനസ് നടത്തിയിരുന്ന ഇയാൾ തിരിച്ചെത്തിയശേഷം കങ്ങരപ്പടിയിൽ ഭാര്യ രമ്യയുടെ പേരിൽ വാങ്ങിയ ഫ്ലാറ്റിലായിരുന്നു താമസം. പിന്നീട് ഭാര്യയുടെ ബന്ധുക്കളുമായി മാത്രമായിരുന്നു അടുപ്പം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.