തിരുവനന്തപുരത്ത് ഏഴു​ വയസ്സുകാരി കുളിമുറിയിൽ മരിച്ചനിലയിൽ 

കഴക്കൂട്ടം: ഏഴു​ വയസ്സുകാരി കുളിമുറിക്കുള്ളിൽ തൂങ്ങി മരിച്ചനിലയിൽ. പോത്തൻ​േകാട്​  കാട്ടായിക്കോണത്തുള്ള ബാലികയെയാണ്​ മരിച്ചനിലയിൽ കണ്ടെത്തിയത്​. ഞായറാഴ്​ച വൈകീട്ട്​ ആറോടെയാണ്​ സംഭവം. കുളിക്കാൻ കുളിമുറിയിൽ കയറിയ  കുട്ടിയെ ഏറെ നേരമായിട്ടും കാണാത്തതിനാൽ വീട്ടുകാർ വാതിൽ തകർത്ത്​ അകത്തുകയറിയപ്പോഴാണ്​ തൂങ്ങി നിൽക്കുന്നനിലയിൽ കണ്ടത്​. വസ്​ത്രങ്ങൾ തൂക്കുന്ന ക്ലാമ്പിലിട്ടിരുന്ന തോൽത്തിൽ തൂങ്ങി നിൽക്കുന്നനിലയിലാണ്​ കണ്ടെത്തിയത്​. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Tags:    
News Summary - girl hanging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.