കുമളി: വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിൽ ബാലിക കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. യുവാവിനെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു. ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ അർജുനാണ് (21) അറസ്റ്റിലായത്.
ജൂൺ 30 നാണ് ബാലികയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടെ കഴുത്തിലെ ഷാൾ വാഴക്കുല കെട്ടിത്തൂക്കാൻ ഉപയോഗിക്കുന്ന കയറിൽ കുരുങ്ങിയാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയതോടെയാണ് അന്വേഷണം അയൽവാസികളിലേക്ക് നീങ്ങിയത്. വീട്ടിൽ ആളില്ലാത്ത സമയത്ത് അർജുൻ നിരവധി തവണ കുട്ടിയെ ഉപദ്രവിച്ചിരുന്നതായി തെളിഞ്ഞു.
സംഭവദിവസം പീഡനത്തിനിടെ മരണപ്പെട്ട കുട്ടിയുടെ മൃതദേഹം ഷാളിൽ കെട്ടിത്തൂക്കിയ ശേഷം മുറിയുടെ കതക് ഉള്ളിൽനിന്ന് പൂട്ടിയ പ്രതി അഴികളില്ലാത്ത ജനൽ വഴി പുറത്ത് കടക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സംശയങ്ങളെത്തുടർന്നാണ് വണ്ടിപ്പെരിയാർ സി.ഐ ടി.ഡി. സുനിൽകുമാറിെൻറ നേതൃത്വത്തിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യലിനുശേഷം ഞായറാഴ്ച രാത്രി ഒമ്പതോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.