പെൺകുട്ടികളെ കാണാതായ സംഭവം: യുവാക്കളെ വൈദ്യ പരിശോധനക്ക് വിധേയരാക്കും

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള രണ്ട് യുവാക്കളെ വൈദ്യ പരിശോധനക്ക് വിധേയരാക്കും. ടോം ജോസഫ്, ഫെബിൻ റാഫി എന്നിവരുടെ വൈദ്യപരിശോധനയാണ് പൊലീസ് പൂർത്തിയാക്കുന്നത്.

സംഭവത്തിൽ യുവാക്കൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൊല്ലം, തൃശൂര്‍ സ്വദേശികളായ യുവാക്കളാണ് പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്.

ബംഗളൂരുവില്‍ പിടിയിലായ യുവാക്കള്‍ ശാരീരികപീഡനത്തിന് ശ്രമിച്ചെന്നാണ് പെൺകുട്ടികളുടെ വെളിപ്പെടുത്തൽ. മദ്യം നൽകിയെന്നും യുവാക്കൾ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും കുട്ടികള്‍ യുവാക്കൾക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്.

ബംഗളൂരു, മലപ്പുറം എടക്കര എന്നിവിടങ്ങളില്‍ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ ഇന്നലെ കോഴിക്കട്ടെ ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ മൊഴിയെടുപ്പിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍.

ബുധനാഴ്ച കാണാതായ ആറു പേരിൽ രണ്ട് കുട്ടികളെ ബംഗളൂരുവില്‍ നിന്നും നാലുപേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്. ആറ് പെൺകുട്ടികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Girls Missing: Young men undergo medical examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.