കോഴിക്കോട്: കോവിഡിനെ പ്രതിരോധിക്കാൻ ഗ്ലൂക്കോസ് തുള്ളി മൂക്കിലൊഴിക്കുന്നത് ഫലപ്രദമാണെന്ന വാർത്തക്കെതിരെ മലയാള ശാസ്ത്രസാഹിത്യകാരനും അധ്യാപകനുമായ എതിരൻ കതിരവൻ. കൊയിലാണ്ടിയിലെ ഇ.എൻ.ടി ഡോക്ടർ ഇ. സുകുമാരന്റെ കണ്ടെത്തലിനും ഈ വാർത്ത നൽകിയ പത്രത്തിനുമെതിരായാണ് എതിരൻ കതിരവൻ ഫേസ്ബുക്കിലൂടെ പ്രതിഷേധമറിയിച്ചത്.
കോവിഡ് പ്രതിരോധിക്കാൻ ഗ്ലൂക്കോസ് തുള്ളി മൂക്കിലിറ്റിക്കുന്നത് ഫലപ്രദമാണെന്ന് കൊയിലാണ്ടിയിലെ ഇ.എൻ.ടി ഡോക്ടർ ഇ. സുകുമാരന്റെ കണ്ടെത്തലിന് ഐ.സി.എം.ആറിന്റെ അഭിനന്ദമെന്നായിരുന്നു പത്രവാർത്ത.
"ഈ ഡോക്ടറെ പിടി കൂടേണ്ടതാണ്. ഇത് ക്രിമിനൽ കുറ്റമാണഅ. അറിവില്ലാത്തവർ പലരും ഇത് പിന്തുടർന്നേക്കാം. പത്രം ഇത് ശ്രദ്ധിക്കണമായിരുന്നു, ഈ വിഡ്ഢിത്തം അച്ചടിക്കരുതായിരുന്നു," എതിരൻ കതിരവൻ ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/ethiran.kathiravan/posts/10224617364172448
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.