കോന്നി: ഒരു കുഴിയുമില്ലാത്ത രീതിയിൽ കേരളത്തിലെ റോഡുകളെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൊക്കാത്തോട് അള്ളുങ്കൽ ജങ്ഷനിൽ ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന കല്ലേലി-കൊക്കത്തോട് റോഡിെൻറ നിര്‍മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഘട്ടം ഘട്ടമായി റോഡുകളുടെ പൂർണ പരിപാലനം നടത്തുകയാണ് ലക്ഷ്യം. സുതാര്യത ഉറപ്പുവരുത്തി മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ ശ്രമത്തിൽ ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണെന്നും മന്ത്രി പറഞ്ഞു.
രണ്ടര വർഷംകൊണ്ട് കൊക്കാത്തോടിെൻറ വികസനത്തിനു വേണ്ടി 27.68 കോടി രൂപയുടെ പദ്ധതികൾ പുരോഗമിക്കുകയാണെന്ന് അധ്യക്ഷത വഹിച്ച കെ.യു. ജനീഷ്കുമാർ എം.എൽ.എ പറഞ്ഞു. കല്ലേലി- കൊക്കാത്തോട് റോഡ് സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയാണ് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി സജി, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റ് രേഷ്മ മറിയം റോയ്, ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മണിയമ്മ രാമചന്ദ്രൻ, വർഗീസ് ബേബി, പി. സിന്ധു, വി. ശ്രീകുമാർ, സി.എൻ. ബിന്ദു, വി.കെ. രഘു, ജോജു വർഗീസ്, എസ്. ശ്രീലത, ബി. വിനു, കോന്നി വിജയകുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.