ഉള്ള്യേരി: കോവിഡ് ബോധവത്കരണത്തിനും സർക്കാർ അറിയിപ്പുകളും നിർദേശങ്ങളും ജനങ്ങളിലേക്ക് തത്സമയം എത്തിക്കാനും കേരള സർക്കാർ സ്റ്റാർട്ടപ് മിഷനുമായി സഹകരിച്ച് തയാറാക്കിയ ജി.ഒ.കെ ഡയറക്ട് മൊബൈൽ ആപ്പിന് ഗൂഗിൾ പ്ലേ സ്റ്റോറിെൻറ അംഗീകാരം.
കോവിഡുമായി ബന്ധപ്പെട്ട് നിരവധി ആപ്പുകൾ പ്ലേ സ്റ്റോറിൽ വന്നിരുന്നു. ഇതിൽ ആധികാരിക ആപ്പുകൾ ഏതാണെന്ന് ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മനസ്സിലാവാൻ വേണ്ടി ഗൂഗിൾ ടീം തന്നെ നേരിട്ട് പരിശോധിച്ച് ഒഫീഷ്യൽ കോവിഡ് ആപ്പുകൾക്ക് പ്രത്യേകം അംഗീകാരം നൽകി. അതിലാണ് ജി.ഒ.കെ ഡയറക്ടും ഇടംപിടിച്ചത്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ കോവിഡ് എന്ന് സെർച്ച് ചെയ്താൽ അംഗീകൃത ആധികാരിക ആപ്പുകളുടെ ഈ ലിസ്റ്റ് പ്രത്യക്ഷപ്പെടും. ഗൂഗിളിെൻറ പരിശോധനയിൽ നിരവധി കോവിഡ് ആപ്പുകൾ പ്ലേ സ്റ്റോറിൽനിന്ന് നീക്കം ചെയ്തിട്ടുമുണ്ട്.
കമ്പനി നേരിട്ട് ബന്ധപ്പെട്ട് ഔദ്യോഗിക രേഖകളും ആപ്പിെൻറ സാങ്കേതിക വിവരങ്ങളും ശേഖരിച്ചാണ് ജി.ഒ.കെ ഡയറക്ടിനെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് എന്ന് ആപ് നിർമിച്ച കേരള സ്റ്റാർട്ടപ് മിഷനിലെ സ്റ്റാർട്ടപ് ക്യൂകോപ്പിയുടെ സ്ഥാപകൻ ഉള്ള്യേരി സ്വദേശിയായ അരുൺ പെരൂളി പറഞ്ഞു.
15 ലക്ഷത്തിൽ കൂടുതൽ ആളുകൾ ഈ ആപ് ഉപയോഗപ്പെടുത്തുണ്ട്. ഐഫോൺ ആപ് സ്റ്റോറിലും ഇത് ലഭ്യമാണ്. ആപ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്: http://Qkopy.xyz/gokdirect
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.