കരിപ്പൂരിൽ പിടികൂടിയ സ്വർണവും സിഗരറ്റും

കരിപ്പൂരിൽ സ്വർണവും സിഗരറ്റും പിടികൂടി

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ 7.99 ലക്ഷം രൂപയുടെ സ്വർണവും 30,000 രൂപയുടെ സിഗരറ്റുകളും എയർ കസ്​റ്റംസ്​ ഇൻറലിജൻസ്​ പിടികൂടി. കാസർ​േകാട്​ സ്വദേശി മുഹമ്മദ്​ റഫീഖിൽനിന്നാണ്​ ഇവ പിടിച്ചത്​.

ഇയാൾ ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലാണ്​ കരിപ്പൂരിലെത്തിയത്​.

സ്വർണം ഹാൻഡ്​ ബാഗിലും സിഗരറ്റ്​ ബാഗേജിനകത്തുമായിരുന്നു ഒളിപ്പിച്ചത്​. ഇൻസ്​പെക്​ടർമാരായ ടി. മിനിമോൾ, സൗരഭ്​ കുമാർ എന്നിവരാണ്​ പരിശോധനയിൽ ഇവ കണ്ടെത്തിയത്​.

Tags:    
News Summary - Gold and cigarettes seized in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.