പാന്റ്സിനകത്ത് ഒളിപ്പിച്ച സ്വർണമിശ്രിതം

കരിപ്പൂരിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്ന് സ്വർണവും ഒരാളിൽനിന്ന് വിദേശ കറൻസിയും പിടികൂടി. 65 ലക്ഷം രൂപയുടെ സ്വർണവും 51.10 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസിയുമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പരിശോധനയിൽ കണ്ടെടുത്തത്.

കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് അനീസിൽനിന്ന് 899 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്. ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലെത്തിയ അനീസ് ധരിച്ചിരുന്ന പാന്റ്സിനകത്തായിരുന്നു സ്വർണം ഒളിപ്പിച്ചത്. ഇതിന് 40 ലക്ഷത്തോളം രൂപ വില വരും. ജിദ്ദയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി അബൂബക്കർ സിദ്ദീഖിൽനിന്ന് 25.61 ലക്ഷം രൂപയുടെ സ്വർണമാണ് കണ്ടെടുത്തത്. ബാഗേജിനകത്തെ സ്റ്റീമറിലായിരുന്നു സ്വർണം. 490 ഗ്രാം വരുന്ന സ്വർണം ഡിസ്ക് രൂപത്തിലാക്കിയായിരുന്നു ഒളിപ്പിച്ചത്. ഇയാൾക്കൊപ്പം കുടുംബമുണ്ടായിരുന്നെങ്കിലും അവർ സ്വർണം കടത്തുന്ന വിവരം അറിഞ്ഞിരുന്നില്ല.

തിരൂരങ്ങാടി സ്വദേശി മുജീബ് റഹ്മാനിൽനിന്നാണ് വിദേശ കറൻസികൾ കണ്ടെടുത്തത്. സൗദി റിയാൽ, ഒമാൻ റിയാൽ, യു.എ.ഇ ദിർഹം, ബഹ്റൈൻ ദിനാർ, ഓസ്ട്രേലിയൻ ഡോളർ, പൗണ്ട്, കുവൈത്ത് ദിനാർ എന്നിവയാണ് പിടിച്ചത്.

Tags:    
News Summary - Gold and foreign currency seized in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.