തൃശൂർ: ബി.ഐ.എസ് പരിശോധനയുടെ പേരിൽ പുതിയ ആഭരണങ്ങൾ മുറിച്ചെടുത്ത് തീയിലിടുന്ന രീതി ഒഴിവാക്കണമെന്ന് ആഭരണ നിർമാണത്തൊഴിലാളികൾ. ആദ്യം എക്സ്റേ പരിശോധനയും അത് കഴിഞ്ഞാൽ ചുരണ്ടിയെടുത്ത് പരിശോധിക്കുകയും ചെയ്യാം. എന്നിട്ടും സംശയമുണ്ടെങ്കിലേ മുറിച്ചെടുത്ത് പരിശോധിക്കാവൂ.
മുറിച്ചെടുത്ത് പരിശോധനയുടെ പേരിൽ ചെറിയ അളവിൽ സ്വർണം നഷ്ടപ്പെടുന്നുണ്ട്. കുറച്ചു സ്വർണം വാങ്ങാനെത്തുന്നവർക്കാണ് ഈ പരിശോധന തിരിച്ചടിയാവുക. ഗുണനിലവാരമുണ്ടെന്ന് തെളിഞ്ഞാൽ അത് പുനഃസ്ഥാപിച്ചു നൽകാനുള്ള ഉത്തരവാദിത്തം ടെസ്റ്റിങ് കേന്ദ്രങ്ങൾ ഏറ്റെടുക്കണമെന്ന് ആഭരണ നിർമാണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.
കേരളത്തിലുള്ള 72 ഗുണേമന്മ പരിശോധന കേന്ദ്രങ്ങളിൽ 90 ശതമാനവും ജ്വല്ലറി ഉടമകളുടെ നിയന്ത്രണത്തിലാണ്. ജില്ലാടിസ്ഥാനത്തിൽ സർക്കാർ ഉടമസ്ഥതയിൽ പരിശോധന കേന്ദ്രങ്ങൾ വേണമെന്ന് ഫെഡറേഷൻ പ്രസിഡൻറ് എം. ചന്ദ്രൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.