പയ്യോളി: ഗോൾഡ് പാലസ് ജ്വല്ലറിയുടെ മൂന്നു ശാഖകളിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടപാടുകാരിൽനിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണവും നിക്ഷേപവും തട്ടിയ കേസിലെ മുഖ്യപ്രതിയെ പയ്യോളി ശാഖയിലെത്തിച്ച് തെളിവെടുപ്പും പരിശോധനയും നടത്തി. ദേശീയപാതയോരത്തെ ശാഖയിൽ വെള്ളിയാഴ്ച രാവിലെ ഒന്നാം പ്രതിയായ കുറ്റ്യാടി വടയം സ്വദേശിയായ കുളങ്ങരത്താഴെ വി.പി. സബീറിനെ എത്തിച്ചാണ് പൊലീസ് മണിക്കൂറുകൾ നീണ്ട തെളിവെടുപ്പ് നടത്തിയത് . ശാഖയുടെ അക്കൗണ്ട്സ് വിഭാഗത്തി െൻറ ചുമതലയുള്ള രണ്ട് ജീവനക്കാരെയും ജ്വല്ലറിയിൽ എത്തിച്ചാണ് പരിശോധന ആരംഭിച്ചത്. നിക്ഷേപകരെ സംബന്ധിച്ച വിവരങ്ങൾ, ബില്ലുകൾ, കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് , ചെക്ക് ലീഫുകൾ, മുദ്രപത്രങ്ങൾ തുടങ്ങി നിരവധി രേഖകളാണ് പോലീസ് പിടിച്ചെടുത്തത്.പയ്യോളി ശാഖയിൽ മാത്രം തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറോളം പരാതികളാണ് പയ്യോളി പൊലീസിൽ ലഭിച്ചത്.
ഇതിൽ നാലു കേസുകൾ മാത്രം രജിസ്റ്റർ ചെയ്താണ് അ േന്വഷണമാരംഭിച്ചിരിക്കുന്നത്. സെപ്റ്റംബർ നാലിന് പയ്യോളി ശാഖയിൽ പൊലീസ് നടത്തിയ ആദ്യ പരിശോധനയിൽ നാലര പവൻ സ്വർണം, രണ്ടര കിലോ വെള്ളി, 8730 രൂപ എന്നിവ മാത്രമാണ് കണ്ടെടുക്കാനായത്. കഴിഞ്ഞ ആഗസ്റ്റ് 27 നാണ് കുറ്റ്യാടി, കല്ലാച്ചി , പയ്യോളി ശാഖകൾ പൂട്ടി ജ്വല്ലറി ഉടമകൾ സ്ഥലം വിട്ടതായി കണ്ടെത്തിയത്. തുടർന്ന് തട്ടിപ്പിന് ഇരയായവർ പരാതി കൊടുക്കുകയായിരുന്നു. പരിശോധനക്ക് പയ്യോളി സി.ഐ. കെ.സി. സുഭാഷ് ബാബു , എസ്.ഐ. മാരായ എ.കെ. സജീഷ് , കെ.ടി. രാജേഷ് എന്നിവർ നേതൃത്വം നൽകി. മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിച്ച പ്രതിയെ പൊലീസ് ശനിയാഴ്ച വൈകീട്ട് പയ്യോളി മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതി; ജ്വല്ലറി പൊലീസ് സീൽ ചെയ്തു
വടകര: സ്വർണം നിക്ഷേപമായി സ്വീകരിച്ച് ഉടമകൾ മുങ്ങിയെന്ന പരാതിയിൽ വില്യാപ്പള്ളിയിലെ സ്വർണ മഹൽ ജ്വല്ലറി പൊലീസ് സീൽ ചെയ്തു. കോടതിയുടെ സർച് വാറൻറുമായി ജ്വല്ലറിയിൽ എത്തിയ പൊലീസിന് സ്ഥാപനത്തിെൻറ താക്കോൽ ലഭിക്കാത്തതിനാൽ പരിശോധന നടത്താൻ കഴിഞ്ഞില്ല.
അതോടെ, ജ്വല്ലറി സീൽ ചെയ്യുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. മുഹമ്മദലി, മാനേജിങ് പാർട്ണർ പള്ളിയത്ത് സ്വദേശി അബ്ദുൽ റഷീദ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സ്ഥാപനത്തിെൻറ താക്കോൽ ലഭിക്കാൻ നടപടി സ്വീകരിച്ചുവരുന്നു. ലഭിച്ചില്ലെങ്കിൽ കോടതിയുടെ അനുമതിയോടെ പൂട്ട് തകർത്ത് പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥനായ കൺട്രോൾ റൂം സി.ഐ രാജ്മോഹൻ സ്ഥലം മാറി പോയതിനെ തുടർന്ന് പുതുതായി ചുമതലയേറ്റ സി.ഐ പ്രേം സദനാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. രണ്ടു ദിവസത്തിനകം റെയ്ഡ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പുറമേരി കുനിങ്ങാട് സ്വദേശി തൈക്കണ്ടിയിൽ ഹാരിസ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നീട് നിരവധി പേരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഒരു പവൻ സ്വർണം നിക്ഷേപിച്ചാൽ മാസം 200 രൂപ ലാഭവിഹിതമായി നൽകുമെന്നായിരുന്നു വാഗ്ദാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.