സ്വർണവിലയിൽ വീണ്ടും ഇടിവ്, പവന് 41,200 രൂപ

കൊച്ചി: റെക്കോർഡുകൾ തിരുത്തി കുറിച്ച് മുന്നേറിയ സ്വർണവിലയിൽ തുടർച്ചയായ രണ്ടാംദിവസവും ഇടിവ് രേഖപ്പെടുത്തി. രണ്ടുദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില 41,200 ആയി. 50 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില 5150 രൂപയായി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ ഒഴുകി എത്തിയതാണ് കഴിഞ്ഞദിവസങ്ങളിൽ സ്വർണവില ഉയരാൻ കാരണമായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.