സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 41,600 രൂപ

കൊച്ചി: റെക്കോർഡുകൾ തിരുത്തി മുന്നേറുന്ന സ്വർണവിലയിൽ രണ്ടാഴ്ചക്കിടെ ആദ്യമായി ഇടിവ്. പവന് 400 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 41,600 രൂപയായി.

ഗ്രാമിന്റെ വിലയിലും കുറവുണ്ട്. 30 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില 5200 രൂപയായി. വ്യാഴാഴ്ച രണ്ടുതവണകളായി ഒരു പവന് 320 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ആഗസ്റ്റ് 31 നാണ് സ്വർണവില 40,000ത്തിലെത്തിയത്. ജൂലൈ മുതലിങ്ങോട്ട് ഒരു പവന് 5500 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.