കോഴിക്കോട്: മണിക്കൂറുകളുടെ ഇടവേളയിൽ സ്വർണ വിലയിൽ വീണ്ടും വർധവ്. വ്യാഴാഴ്ച രാവിലെ 9.42ന് പവന് 120 രൂപയും ഉച്ച 12.53ന് പവന് 200 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 41,520 രൂപയായി. ഗ്രാമിന് 5190 രൂപയാണ് വില.
കഴിഞ്ഞ വെള്ളിയാഴ്ച പവന് 40,000 രൂപയിലെത്തിയിരുന്നു. ഒരു മാസത്തിനിടക്ക് 5,520 രൂപയുടെ വർധനയാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര തലത്തിൽ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,039.75 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.