കോഴിക്കോട്: പി.എം. താജ് റോഡിലെ യൂനിയന്‍ ബാങ്ക് ശാഖയില്‍ സ്വര്‍ണമെന്ന വ്യാജേന അഞ്ചരക്കിലോ മുക്കുപണ്ടം പണയംെവച്ച് 1.69 കോടി തട്ടിയ കേസിലെ പ്രതി മണിചെയിന്‍ മാതൃകയിലുള്ള മള്‍ട്ടിലെവല്‍ മാര്ക്കറ്റിങ്ങിെൻറ (എം.എൽ.എം) കണ്ണിയെന്ന് പൊലീസ്.
ഒന്നാംപ്രതി വയനാട് മണവയല്‍ അങ്ങാടിശ്ശേരി പുതിയേടത്ത് വീട്ടില്‍ കെ.കെ. ബിന്ദുവിനാണ് എം.എൽ.എം ഇടപാടുള്ളത്. മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ കിട്ടിയ പ്രതിയെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. വലിയ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ഇവർ നിരവധിപേരെ കണ്ണിേചർത്തതായും ഇതിനടക്കമുള്ള തുക കണ്ടെത്താനാണ് തട്ടിപ്പ് നടത്തിയതെന്നുമാണ് വിവരം.
പ്രതി 90 ലക്ഷത്തോളം രൂപക്ക് മുക്കുപണ്ടം വാങ്ങിയ തൃശൂര്‍ പൂങ്കുന്നത്തെ ആഭരണ നിര്‍മാണ ശാലയില്‍ കഴിഞ്ഞദിവസം പൊലീസ് തെളിവെടുപ്പ് നടത്തി.
ആഭരണം വാങ്ങി മറ്റുള്ളവരെ കൂടി ഇവിടത്തെ ഉപഭോക്താവാക്കുന്ന രീതിയിലാണ് എം.എല്‍.എം ശൃംഖല. നിയമാനുസൃതമായ രീതിയിലാണ് മുക്കുപണ്ടം ഇവിടെ വില്പന നടത്തുന്നതെന്നും പൊലീസ് അറിയിച്ചു.
തട്ടിപ്പ് നടത്തിയ യൂനിയന്‍ ബാങ്ക് ശാഖയിലെ ഇവരുടെ ലോക്കറിൽനിന്നും മുക്കുപണ്ടം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മാറ്റി. 2020 ഫെബ്രുവരി മുതല്‍ ഒമ്പത് അക്കൗണ്ടുകളില്‍നിന്നായി 44 തവണയാണ് വ്യാജസ്വര്‍ണം ബിന്ദു ബാങ്കില്‍ പണയംെവച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.