വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.65 കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.65 കോടി രൂപയുടെ സ്വർണം പിടികൂടി. കരിപ്പൂരിലെ എയർ കസ്​റ്റംസ്​ ഇൻറലിജൻസും കോഴിക്കോട്​ ഡയറക്​ടററ്റേ്​ ഒാഫ്​ റവന്യൂ ഇൻറലിജൻസും (ഡി.ആർ.​െഎ) ചേർന്നാണ്​ 3.3 കിലോഗ്രാം സ്വർണം പിടിച്ചത്​. ജിദ്ദയിൽനിന്ന്​ ഷാർജ വഴി എയർഅറേബ്യ വിമാനത്തിൽ കരിപ്പൂരിലെത്തിയ രണ്ട്​ കോഴിക്കോട്​ സ്വദേശികളിൽനിന്നും മഞ്ചേരി സ്വദേശിയിൽനിന്നുമാണ്​ സ്വർണം കണ്ടെടുത്തത്​.

സ്വർണം എമർജൻസി ലാമ്പിനുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ചത്​. ​േജാ. കമീഷണർ വൈഗേഷ്​ കുമാർ സിങ്​, സൂപ്രണ്ടുമാരായ കെ.പി. മനോജ്​, ഗഗൻദീപ്​ രാജ്​, എം. ഉമാദേവി, ശിവാനി, ഇൻസ്​പെക്​ടർമാരായ സുമിത്​ നെഹ്​റ, ടി.എസ്​. അഭിലാഷ്​, ഹെഡ്​ ഹവിൽദാർമാരായ കെ.സി. മാത്യു, പി. മനോഹരൻ എന്നിവരടങ്ങിയ സംഘമാണ്​ സ്വർണം പിടിച്ചത്​.



Tags:    
News Summary - Gold seized at Kozhikode airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.