കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ സുരക്ഷ ജീവനക്കാരനിൽനിന്ന് ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി. അങ്ങാടിപ്പുറം സ്വദേശി നിഷാദലിയിൽ നിന്നാണ് കോഴിക്കാട് കസ്റ്റംസ് പ്രിവൻറിവ് വിഭാഗം മൂന്നര കിലോഗ്രാം സ്വർണം പിടികൂടിയത്. കഴിഞ്ഞദിവസം ദുബൈയിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ സുരക്ഷ ജീവനക്കാരനാണ് ഇയാൾ.
രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ഇയാൾ ദിവസങ്ങളായി കസ്റ്റംസ് നിരീക്ഷണത്തിലായിരുന്നു. പ്രതിയെ മഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
യാത്രക്കാർ കൊണ്ടുവരുന്ന സ്വർണം വൻതോതിൽ പിടികൂടാൻ തുടങ്ങിയതോടെയാണ് വിമാന ജീവനക്കാരെ സ്വർണം കടത്താൻ സംഘങ്ങൾ ഉപയോഗിച്ച് തുടങ്ങിയത്. ഇൗയിടെ എയർഇന്ത്യ എക്സ്പ്രസിലെ രണ്ട് ക്യാബിൻ ക്രൂവിനെയും സ്വർണവുമായി ഡി.ആർ.െഎ, കസ്റ്റംസ് സംഘങ്ങൾ പിടികൂടിയിരുന്നു.
കോഴിക്കോട് കസ്റ്റംസ് പ്രിവൻറിവ് വിഭാഗം അസി. കമീഷണർ കെ.വി. രാജെൻറ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, കെ.കെ. പ്രവീൺ കുമാർ, എം. പ്രകാശ്, ഇൻസ്പെക്ടർമാരായ എം. പ്രതീഷ്, ഇ. മുഹമ്മദ് ഫൈസൽ, കപിൽ സുറിറ, ഹെഡ് ഹവിൽദാർമാരായ എം. സന്തോഷ് കുമാർ, ഇ.വി. മോഹനൻ, വി.കെ. രാജേഷ് എന്നിവർ േചർന്നാണ് സ്വർണം പിടികൂടിയത്.
mpgrf1 കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.