കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 45 ലക്ഷത്തിെൻറ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് 1.22 കിലോഗ്രാം സ്വർണ മിശ്രിതം പിടിച്ചത്. ദുബൈയിൽനിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലെത്തിയ തൃശൂർ സ്വദേശി അബ്ദുൽ ഹക്കീമിൽനിന്നാണ് സ്വർണം കണ്ടെത്തിയത്.
ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ രഞ്ജി വില്യം, തോമസ് വർഗീസ്, ഗഗൻ ദീപ് രാജ്, വേലൂരി നായിക്, ഇൻസ്പെക്ടർമാരായ പ്രമോദ്, കെ. രാജീവ്, ടി. മിനിമോൾ, വി. മിനിമോൾ, ഹെഡ് ഹവിൽദാർ ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.